റഷ്യയിലേക്കോ ബെലറൂസിലേക്കോ പോകുന്നവർക്ക് വേണ്ടി മാത്രമാണ് ഇടനാഴികൾ തുറന്നതെന്നും പൂർണ്ണമായും അസന്മാർഗിക നീക്കമാണിതെന്നും യുക്രൈൻ പ്രതികരിച്ചു.
മോസ്കോ: വെടി നിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ യുക്രൈനിലെ (Ukraine) പ്രധാനപ്പെട്ട നഗരങ്ങളിൽ നിന്നും തുറന്ന ഇടനാഴിയെ (Humanitarian corridors) ചൊല്ലിയും അനിശ്ചിതത്വം. യുക്രൈനിലെ ഒഴിപ്പിക്കലിനായി തുറന്ന ആറ് ഇടനാഴികളും റഷ്യയിലേക്കാണ് (Russia). ഇതോടെ ഇതോടെ മനുഷ്യത്വ ഇടനാഴികൾക്കെതിരെ യുക്രൈൻ രംഗത്തെത്തി. റഷ്യയിലേക്കോ ബെലറൂസിലേക്കോ പോകുന്നവർക്ക് വേണ്ടി മാത്രമാണ് ഇടനാഴികൾ തുറന്നതെന്നും പൂർണ്ണമായും അസന്മാർഗിക നീക്കമാണിതെന്നും യുക്രൈൻ പ്രതികരിച്ചു. യുക്രൈനെ നിരന്തരം ആക്രമിക്കുന്ന ഇടങ്ങളിലേക്കുള്ള ഇടനാഴി അംഗീകരിക്കാനാകില്ലെന്നും യുക്രൈൻ വ്യക്തമാക്കി.
സാധാരണക്കാർക്ക് രക്ഷപ്പെടാനായി പ്രധാന യുക്രൈൻ നഗരങ്ങളായ കീവ് , കാർകീവ് , സുമി, മരിയോപോൾ എന്നിവിടങ്ങളിലാണ് റഷ്യ വെടി നിർത്തൽ പ്രഖ്യാപിച്ചത്. സുരക്ഷിത ഇടനാഴികൾ ഒരുക്കി ജനങ്ങളെ പുറത്തേക്ക് എത്തിക്കുമെന്നാണ് റഷ്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചത്. നഗരങ്ങളിൽ കുടുങ്ങി കിടക്കുന്ന ലക്ഷക്കണക്കിനാളുകൾ പ്രതീക്ഷയോടെയായിരുന്നു പ്രഖ്യാപനത്തെ കാണ്ടത്. എന്നാൽ എല്ലാ ഇടനാഴികളും റഷ്യയിലേക്കാണെന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ രണ്ടു ദിവസവും റഷ്യ പ്രഖ്യാപിച്ച വെടിനിർത്തലുകളും ഫലം കണ്ടിരുന്നില്ല. ഇർബിൻ നഗരത്തിൽ അടക്കം വെടിനിർത്തൽ വിശ്വസിച്ചു പുറത്തിറങ്ങിയ സാധാരണക്കാർ കൊല്ലപ്പെട്ട സാഹചര്യമുണ്ടായി ചെയ്തു. എന്നാൽ വെടിനിർത്തൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം യുക്രൈനാണെന്ന് റഷ്യ ആരോപിക്കുന്നു. എന്നാൽ പൊള്ളയായ വെടിനിർത്തൽ പ്രഖ്യാപനമാണ് റഷ്യയുടേത് എന്നാണ് യുക്രൈൻ ഉയർത്തുന്ന വാദം. ഇന്നത്തെ വെടിനിർത്തൽ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് സുമിയിൽ അടക്കം കുടുങ്ങി കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ കാണുന്നത്. സുമിയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾ അടക്കം അറുനൂറോളം വിദ്യാർഥികളെ ഒഴിപ്പിച്ച് തുടങ്ങി. ആദ്യം പെൺകുട്ടികളുമായുള്ള ബസ് പുറപ്പെടുമെന്നാണ് വിദ്യാർത്ഥികൾ അറിയിച്ചത്.
തയ്യാറായി ഇരിക്കണം,എംബസി പ്രതിനിധികള്‍ ഉടനെത്തും;സുമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം
/p>
