Latest Videos

ഹത്റാസ് സംഭവം: യുവതിയുടെ കുടുംബത്തെ മാധ്യമങ്ങളെ കാണാൻ അനുവദിക്കണമെന്ന് ഉമാഭാരതി

By Web TeamFirst Published Oct 2, 2020, 9:45 PM IST
Highlights

ഹത്റാസ് സംഭവത്തിൽ ജനരോക്ഷം തണുപ്പിക്കാൻ യോഗി സർക്കാർ നടപടി ആരംഭിച്ചു. ഹത്റാസ് ജില്ലി എസ്.പിയേയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സർക്കാർ സസ്പെൻഡ് ചെയ്തു

ലക്നൗ: ഹത്റാസിൽ സംഭവത്തിൽ യുപി സർക്കാരിനെതിരെ വിമർശനം വ്യാപകമാവുന്നതിനിടെ യുവതിയുടെ കുടുംബാംഗങ്ങളെ മാധ്യമങ്ങളേയും പ്രതിപക്ഷനേതാക്കളേയും കാണാൻ അനുവദിക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് ഉമാഭാരതി ആവശ്യപ്പെട്ടു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടാണ് ഉമാഭാരതി ഇക്കാര്യം ആവശ്യപ്പെട്ടത്. 

അതേസമയം ഹത്റാസ് സംഭവത്തിൽ ജനരോക്ഷം തണുപ്പിക്കാൻ യോഗി സർക്കാർ നടപടി ആരംഭിച്ചു. ഹത്റാസ് ജില്ലി എസ്.പിയേയും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും സർക്കാർ സസ്പെൻഡ് ചെയ്തു. ഹത്റാസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഹത്റാസ് എസ്.പിയെ കൂടാതെ ഡിഎസ്പിയേയും സ്ഥലം ഇൻസ്പക്ടറേും സസ്പെൻഡ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദേശപ്രകാരമാണ് നടപടി. 
 

click me!