പബ്ജി കളിയ്ക്കാന്‍ സാധിക്കുന്നില്ല; ഐടിഐ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Published : Sep 06, 2020, 11:16 PM ISTUpdated : Sep 06, 2020, 11:27 PM IST
പബ്ജി കളിയ്ക്കാന്‍ സാധിക്കുന്നില്ല; ഐടിഐ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Synopsis

പബ്ജി നിരോധിച്ചതിനെ തുടര്‍ന്ന് മകന്‍ ഏറെ അസ്വസ്ഥനായിരുന്നെന്ന് അമ്മ പൊലീസിനോട് പറഞ്ഞു.  

കല്ല്യാണി(ബംഗാള്‍): പബ്ജി കളിയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഐടിഐ വിദ്യാര്‍ത്ഥിയും 21കാരനുമായ യുവാവ് ആത്മഹത്യ ചെയ്തായി പൊലീസ്. ബംഗാളിലെ നാദിയ ജില്ലയിലാണ് സംഭവം. സ്വന്തം വീട്ടില്‍ പ്രിതം ഹല്‍ദര്‍ എന്ന വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറിയ പ്രിതം ഏറെ നേരം കഴിഞ്ഞും പുറത്തുവരാത്തതിനെ തുടര്‍ന്ന് അമ്മ വിളിച്ചു. എന്നാല്‍ പ്രതികരണം ലഭിക്കാത്തതോടെ അയല്‍ക്കാരെ വിളിച്ച് വാതില്‍ തകര്‍ത്തപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

പബ്ജി നിരോധിച്ചതിനെ തുടര്‍ന്ന് മകന്‍ ഏറെ അസ്വസ്ഥനായിരുന്നെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. മകന്‍ പതിവായി പബ്ജി കളിച്ചിരുന്നെന്നും ഇവര്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിന് പിന്നാലെയാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ പബ്ജിയടക്കം 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അൺസങ് ഹീറോ', കേരളത്തിന് അഭിമാനമായി ദേവകി അമ്മ, തപസ്വനത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് നൽകിയ സംഭാവനകൾക്ക് പത്മശ്രീ പുരസ്കാരം
എട്ടാം ശമ്പള കമ്മീഷന് മുമ്പേ ഈ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൂടും! അനുമതി നൽകി കേന്ദ്രസ‍ര്‍ക്കാര്‍