ദില്ലി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ കണ്ട് ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയം; അരക്കോടിയിലധികം രൂപ പിടികൂടി

Published : Aug 20, 2026, 11:19 AM IST
Indian Rupee

Synopsis

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് നടത്തിയ പരിശോധനയിൽ രണ്ട് യാത്രക്കാരിൽ നിന്നായി 68.53 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത പണം പിടികൂടി. ഗുവാഹത്തി വഴി അഗർത്തലയിലേക്ക് പോകാനെത്തിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നായിരുന്നു പരിശോധന. പിടിച്ചെടുത്ത പണവും യാത്രക്കാരെയും ആദായനികുതി വകുപ്പിന് കൈമാറി.

ദില്ലി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണക്കിൽപ്പെടാത്ത അരക്കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി. യാത്രക്കാരായ രണ്ടുപേരിൽ നിന്നായി 68,53,500 രൂപയാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ എക്സ്-ബി.ഐ.എസ് (X-BIS) പരിശോധനാ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഒരു യാത്രക്കാരന്റെ പെരുമാറ്റത്തിൽ തോന്നിയ സംശയമാണ് പണം പിടികൂടാൻ കാരണം.

വിമാനത്താവളത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മറ്റൊരു യാത്രക്കാരൻ കൂടി ഇയാൾക്കൊപ്പമുണ്ടെന്ന് വ്യക്തമായി. രണ്ടുപേരും ദില്ലിയിൽ നിന്ന് ഗുവാഹത്തിയിലേക്കും അവിടെ നിന്ന് അഗർത്തലയിലേക്കും പോകാൻ എത്തിയതായിരുന്നു. ഇരുവരുടെയും ഹാൻഡ് ബാഗേജുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് രേഖകളില്ലാത്ത 68.53 ലക്ഷം രൂപ കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെയും പിടിച്ചെടുത്ത പണം, ബാഗേജുകൾ, യാത്രാ രേഖകൾ എന്നിവയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം; സ്വാഗതം ചെയ്ത് കേന്ദ്രം, കടുത്ത അതൃപ്തിയുമായി പാകിസ്ഥാൻ
പ്രസംഗവേദിയിലെ ശുദ്ധീകരണം; പാർട്ടിയിൽ വേണ്ടത്ര പിന്തുണ കിട്ടിയില്ല, മിക്ക പ്രവർത്തക സമിതി അംഗങ്ങളും മിണ്ടിയില്ലെന്ന് ഖർഗെ