വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്കിൽ നിന്ന് സമ്മർദ്ദം, യുപിയിൽ കർഷകൻ ആത്മഹത്യ ചെയ്തു

Published : Dec 04, 2020, 11:33 PM IST
വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്കിൽ നിന്ന് സമ്മർദ്ദം, യുപിയിൽ കർഷകൻ ആത്മഹത്യ ചെയ്തു

Synopsis

മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച മൃതദേഹം കനാലിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. 

ലക്നൗ: വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്കിൽ നിന്നുള്ള സമ്മർദ്ദം സഹിക്കവയ്യാതെ ഉത്തർപ്രദേശിൽ കർഷകൻ ആത്മഹത്യ ചെയ്തു. വായ്പ തിരിച്ചടച്ചില്ലെങ്കിൽ വസ്തുവകകൾ ജ്പതി ചെയ്യുമെന്ന് ബാങ്ക് ജീവനക്കാരിലൊരാൾ അറിയിച്ചതിന് പിന്നാലെയാണ് ആത്​മഹത്യ ചെയ്തത്. 

ദുള്ള ​ഗ്രാമത്തിൽ നിന്നുള്ള 45കാരനായ സുരേഷ് എന്നയാളാണ് ജീവനൊടുക്കിയത്. മൂന്ന് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച മൃതദേഹം കനാലിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ഇയാൾ ബാങ്കിൽ നിന്ന് വായ്പയായി വാങ്ങിയത്. ഇത് തിരിച്ചടയ്ക്കാൻ സാധിച്ചിരുന്നില്ല. 

ബാങ്ക് ജീവനക്കാരിലൊരാൾ ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ വന്നിരുന്നുവെന്നും വായ്പ തിരിച്ചടച്ചില്ലെങ്കിൽ വസ്തുക്കൾ ജപ്തിചെയ്യുമെന്നും അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അന്ന് മുതൽ സുരേഷ് മാനസ്സിക സമ്മർദ്ദത്തിലായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇതോടെ ഇയാൾ കനാലിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3 രൂപ വരെ കുറയും, വിലക്കുറവ് ജനുവരി 1 മുതൽ; വമ്പൻ തീരുമാനമെടുത്ത് കേന്ദ്രം, രാജ്യത്ത് സിഎൻജി, പിഎൻജി വില കുറയ്ക്കാൻ താരിഫ് പരിഷ്കരണം
'ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം ഇന്ത്യൻ സൈന്യം പരാജയപ്പെട്ടു'; വിവാദ പ്രസ്താവനയുമായി കോൺ​ഗ്രസ് നേതാവ്, മാപ്പ് പറയില്ലെന്ന് വിശദീകരണം