
ദില്ലി : ഏക സിവിൽ കോഡില്‍ നിലപാട് വ്യക്തമാക്കാതെ കോണ്‍ഗ്രസ് നയരൂപീകരണ സമിതി. കരട് പുറത്തിറങ്ങുകയോ, ചര്‍ച്ചകള്‍ നടത്തുകയോ ചെയ്താല്‍ അപ്പോള്‍ പരിശോധിച്ച് നിലപാടറിയിക്കാമെന്ന് പാര്‍ട്ടി വക്താവ് ജയറാം രമേശ് ദില്ലിയില്‍ വ്യക്തമാക്കി. ഏക സിവില്‍ കോഡ് ബില്ലിലെ നീക്കങ്ങളുടെ ഭാഗമായി പാര്‍ലമെന്‍റിന്‍റെ നിയമ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരാനിരിക്കെയാണ് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി നയരൂപീകരണ സമിതി ചേര്‍ന്നത്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മര്‍ദ്ദമുള്ളപ്പോള്‍ തന്നെ തല്‍ക്കാലം നിലപാട് പ്രഖ്യാപിക്കേണ്ടെന്നാണ് നേതൃത്വം ധാരണയിലെത്തിയത്.
ഏക സിവില്‍കോഡ് അപ്രായോഗികമെന്ന് മുന്‍ നിയമ കമ്മീഷന്‍ നിലപാട് അറിയിച്ച സാഹചര്യത്തില്‍ പുതിയ കമ്മീഷനെ നിയോഗിച്ചതും അഭിപ്രായങ്ങള്‍ തേടിയതും ബിജെപിയുടെ ധ്രുവീകരണത്തിനുള്ള നീക്കമാണെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ 15 ന് പുറത്തിറക്കിയ പ്രസ്താവനയിലും ഇതേ നിലപാടാണ് കോണ്‍ഗ്രസ് മുന്‍പോട്ട് വച്ചത്. ഈ ന്യായീകരണം ഉന്നയിക്കുമ്പോള്‍ തന്നെ ഏക സിവില്‍ കോഡ് വേണോ, വേണ്ടയോ എന്ന് കൃത്യമായി നേതൃത്വം പറയുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam