റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി; നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് നേട്ടം

Published : Sep 09, 2026, 07:10 PM IST
Aswini Vaishnav

Synopsis

ബം​ഗാൾ, ജാർഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്​ഗഡ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന മൂന്ന് പദ്ധതികൾക്കും അനുമതി നൽകി ഇതിനായി 10789 കോടി രൂപയും വകയിരുത്തി.

ദില്ലി: പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. തമിഴ്നാട്, ആന്ധ്ര, കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന അഞ്ച് പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് അനുമതി. 2030 നകം പൂ‌ർത്തിയാകുന്ന പദ്ധതികൾക്കായി 1021 കോടി വകയിരുത്തി.

ബം​ഗാൾ, ജാർഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്​ഗഡ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന മൂന്ന് പദ്ധതികൾക്കും അനുമതി നൽകി ഇതിനായി 10789 കോടി രൂപയും വകയിരുത്തി. ബുള്ളറ്റ് ട്രെയിൻ പദ്ധതി അടുത്ത വർഷം തന്നെ നടത്തുമെന്നും പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ വേ​ഗത്തിൽ പുരോ​ഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അടുത്ത വർഷം ജൂണിനകം ബുള്ളറ്റ് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കോൺ​ഗ്രസ് നേതാക്കളെ ഇഡി വേട്ടയാടുന്നു'; തലകുനിക്കില്ലെന്നും ഭയക്കില്ലെന്നും രൺദീപ് സിങ് സുർജേവാല
എസ്ഐആർ: പേരിൽ ഒരു 'f' കൂടിപ്പോയി; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ്