സമുദ്ര മന്ഥൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; എണ്ണ പര്യവേക്ഷണത്തിന് 84084 കോടി

Published : Aug 01, 2026, 12:30 PM IST
Samudra Manthan Scheme

Synopsis

രാജ്യത്തെ എണ്ണ, പ്രകൃതിവാതക ഉത്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'സമുദ്ര മന്ഥൻ' പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 84,084 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ച് ഊർജ്ജ സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.

ദില്ലി: രാജ്യത്തെ ഊർജ്ജ മേഖലയിൽ നിർണായകമായേക്കാവുന്ന സമുദ്ര മന്ഥൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ദേശീയ ഓഫ്‌ഷോർ പര്യവേക്ഷണ പദ്ധതിക്കായി  84084 കോടി രൂപയാണ് തുകയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ എണ്ണ, പ്രകൃതിവാതക ഉത്പാദനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ ഭീമമായ ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കുന്നതിനും ഊർജ്ജ സുരക്ഷയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ. ആഭ്യന്തര ഉത്പാദനം കൂട്ടി ഇറക്കുമതി കുറയ്ക്കുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് ഇതിനെ കാണുന്നത്.

ലക്ഷ്യം ഊർജ്ജ സ്വയംപര്യാപ്തത

കടലിൽ പുതിയ എണ്ണ, പ്രകൃതിവാതക ശേഖരങ്ങൾ കണ്ടെത്താനുള്ള പര്യവേക്ഷണ പ്രവർത്തനങ്ങൾക്കാണ് അനുവദിച്ച തുക പ്രധാനമായും വിനിയോഗിക്കുക. 84084 കോടി രൂപ വകയിരുത്തിയതിലൂടെ, ഈ രംഗത്ത് സർക്കാർ എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പര്യവേക്ഷണ പദ്ധതികളിലൊന്നായി സമുദ്ര മന്ഥൻ മാറും. നിലവിൽ രാജ്യത്തിനാവശ്യമായ ഊർജ്ജത്തിന്റെ വലിയൊരു ഭാഗവും ഇറക്കുമതിയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. പദ്ധതിയുടെ പേര് സൂചിപ്പിക്കുന്നതുപോലെ, കടലിൽ നിന്ന് ഊർജ്ജം ‘കടഞ്ഞെടുക്കാനുള്ള’ ഈ ശ്രമം രാജ്യത്തിന്റെ സാമ്പത്തിക, തന്ത്രപ്രധാന മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. ഊർജ്ജ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക്സ മുദ്ര മന്ഥൻ വലിയ ഉത്തേജനം നൽകുമെന്നാണ് കരുതപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എയർഹോസ്റ്റസ് ജോലി വിട്ട് പൊലീസായി; വനിതാ ഡിവൈഎസ്പി പണം തട്ടിയെന്ന് പരാതി, കൊലക്കേസിലും വീഴ്ച; അന്വേഷണം
പാക് അധീന കാശ്മീരിലെ ജനങ്ങളെ ശത്രുക്കൾ എന്ന് വിശേഷിപ്പിച്ചു; പാകിസ്ഥാനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യ