കേന്ദ്രമന്ത്രിസഭയിലും പാർട്ടിയിലും അഴിച്ചുപണി? ബിജെപി ജനറൽ സെക്രട്ടറി യോഗം ഇന്നും തുടരും

Web Desk   | Asianet News
Published : Jun 06, 2021, 12:25 AM IST
കേന്ദ്രമന്ത്രിസഭയിലും പാർട്ടിയിലും അഴിച്ചുപണി? ബിജെപി ജനറൽ സെക്രട്ടറി യോഗം ഇന്നും തുടരും

Synopsis

മന്ത്രിസഭയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും പുനസംഘടന നീണ്ടു പോകുകയാണ്

ദില്ലി: കേന്ദ്രമന്ത്രിസഭയിലും സംഘടനാ തലത്തിലും മാറ്റങ്ങൾക്ക് സാധ്യതയെന്ന റിപ്പോർട്ടുകൾക്കിടെ ചേരുന്ന ബിജെപി ജനറൽ സെക്രട്ടറി മാരുടെ യോഗം ഇന്നും തുടരും. തിരുത്തൽ നടപടികൾ വേണം എന്ന നിർദ്ദേശം ആർഎസ്എസ് സർക്കാരിനു നല്കിയ പശ്ചാത്തലത്തിലാണ് മാറ്റങ്ങൾക്ക് സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇന്നലെ തുടങ്ങിയ യോഗത്തിൽ കൊവിഡ് രണ്ടാം തരംഗം മുൻകൂട്ടി കാണുന്നതിലുണ്ടായ വീഴ്ച, ബിജെപിക്കും സർക്കാരിനും എതിരെ മധ്യവർഗ്ഗത്തിൽ കാണുന്ന രോഷം, പശ്ചിമ ബംഗാളിലേറ്റ കനത്ത തിരിച്ചടി എന്നിവയടക്കം ചർച്ചയാകുന്നുവെന്നാണ് വ്യക്തമാകുന്നത്.

ബിജെപി നേതൃയോഗം തുടരുമ്പോൾ പാർട്ടിക്കു മുന്നിൽ വെല്ലുവിളികൾ ഏറെയാണ്. കൊവിഡ് രണ്ടാം തരംഗം കുറയുന്നെങ്കിലും പ്രധാനമന്ത്രിയും അമിത്ഷായും ചേർന്നുള്ള നേതൃത്വത്തിന്‍റെ വിശ്വാസ്യതയ്ക്ക് രാജ്യ തലസ്ഥാനത്തെയടക്കമുള്ള കൊവിഡ് കാഴ്ചകൾ ക്ഷതം ഏല്പിച്ചു. ജനരോഷം എങ്ങനെ തണുപ്പിക്കാം എന്നതാണ് പാർട്ടി പ്രധാനമായും ആലോചിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങാനുള്ള വഴികൾ തീരുമാനിക്കും.

മന്ത്രിസഭയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും പുനസംഘടന നീണ്ടു പോകുകയാണ്. പാർട്ടിയിൽ നിന്ന് ചിലരെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്ക് മുൻഗണന നല്കും. ഇതുവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിൽ ജ്യോതിരാദിത്യ സിന്ധ്യക്കുൾപ്പടെ അതൃപ്തിയുണ്ടെന്നാണ് വ്യക്തമാകുന്നത്.

കൂട്ടായ പ്രവർത്തനം ഉറപ്പാക്കണം എന്ന നിലപാട് ആർഎസ്എസും പ്രകടിപ്പിച്ചു കഴിഞ്ഞതോടെ ചർച്ചകൾ ശക്തമാകുകയാണ്. കർഷകസമരം തീർക്കാനാവാത്തതിലും സംഘപരിവാർ സംഘടനകൾക്ക് അമർഷമുണ്ട്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ട്, മണിപ്പൂർ, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലേക്കാണ് അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അടുത്തവർഷം അവസാനം ഗുജറാത്തും ഹിമാചൽപ്രദേശും തെരഞ്ഞെടുപ്പിലേക്ക് പോകും. പഞ്ചാബ് ഒഴികെ എല്ലായിടത്തും ഭരണം ഇപ്പോൾ ബിജെപിക്കാണ്. കേരളത്തിലെ ഉൾപ്പടെ തെരഞ്ഞടുപ്പ് ഫലത്തെക്കുറിച്ചും യോഗം വിലയിരുത്തുന്നുണ്ട്. മന്ത്രിസഭ പുനസംഘടന അടുത്ത മാസം വളിച്ചു ചേർക്കാൻ ആലോചിക്കുന്ന പാർലമെന്‍റ് സമ്മേളനത്തിനു മുമ്പ് ഉണ്ടാകാനാണ് സാധ്യത.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യോ​ഗി ആദിത്യനാഥിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കേസ്
ഇന്ത്യാ മുന്നണിക്ക് രാജ്യസഭയിലേക്ക് എംപിയെ അയക്കണോ... ഒവൈസി തീരുമാനിക്കും; ബിഹാറിൽ നിർണായകമായി എഐഎംഐഎം