അഭിഷേക് ബാനർജിയെ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചു

Published : Jun 05, 2021, 08:26 PM IST
അഭിഷേക് ബാനർജിയെ തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചു

Synopsis

മമതാ ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി  തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ചേര്‍ന്ന ടിഎംസി സംഘടനാ യോഗത്തിലാണ് തീരുമാനം. നടി സായോനി ഘോഷാണ് തൃണമൂല്‍ യൂത്ത് കോണ്ഗ്രസ് വിഭാഗം പ്രസിഡന്‍റ്. 

കൊൽക്കത്ത:  മമതാ ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി  തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ചേര്‍ന്ന ടിഎംസി സംഘടനാ യോഗത്തിലാണ് തീരുമാനം. നടി സായോനി ഘോഷാണ് തൃണമൂല്‍ യൂത്ത് കോണ്ഗ്രസ് വിഭാഗം പ്രസിഡന്‍റ്. 

ഒരാള്‍ക്ക് ഒരു പദവിയെന്നത് നടപ്പാക്കാനും ബംഗാളിന് പുറത്തേക്ക് ടിഎംസിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. യുപി, ഗുജറാത്ത്, പഞ്ചാബ് തെരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കെയാണ് തീരുമാനം. മന്ത്രിമാരുടെ വാഹനത്തില്‍ നിന്ന് ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്യാനും യോഗത്തില്‍ തീരുമാനിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി