പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് കേന്ദ്രമന്ത്രിസഭ പരിഗണിക്കും

Published : Dec 04, 2019, 06:45 AM ISTUpdated : Dec 04, 2019, 07:31 AM IST
പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് കേന്ദ്രമന്ത്രിസഭ പരിഗണിക്കും

Synopsis

അയൽരാജ്യങ്ങളിൽ നിന്നെത്തിയ മുസ്ലിംങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നല്‍കുന്നതാണ് ബിൽ

ദില്ലി: പൗരത്വ നിയമഭേദഗതി ബിൽ ഇന്ന് കേന്ദ്രമന്ത്രിസഭ പരിഗണിക്കും. അയൽരാജ്യങ്ങളിൽ നിന്നെത്തിയ മുസ്ലിംങ്ങൾ ഒഴികെയുള്ള അഭയാർത്ഥികൾക്ക് പൗരത്വം നല്‍കുന്നതാണ് ബിൽ. കഴിഞ്ഞ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാൽ ബിൽ ലാപ്സായിരുന്നു. രാജ്യസഭയിൽ സമവായത്തിന് സർക്കാർ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചേക്കും. ലോക്സഭയിൽ ഇന്ന് കാർഷിക പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ച അജണ്ടയിലുണ്ട്. ദില്ലിയിലെ അനധികൃത കോളനികളിലുള്ളവർക്ക് കെട്ടിട ഉടമസ്ഥവകാശം നല്കുന്നതിനുള്ള ബിൽ രാജ്യസഭയും ഇന്ന് പാസാക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാലം മായ്ക്കാത്ത വീരസ്മരണ-1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ സ്മരണ
നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിന് ആശ്വാസം, ദില്ലി കോടതി കുറ്റപത്രം സ്വീകരിച്ചില്ല, 'അന്വേഷണം തുടരണം'