എഫ്‌സിആർഎ ബിൽ അവതരിപ്പിക്കുന്നതിൽ നിർണായക ചർച്ച: അന്തിമ തീരുമാനം കാര്യോപദേശകസമിതി യോഗത്തിലെന്ന് നിയമമന്ത്രി

Published : Aug 02, 2026, 08:43 AM IST
Parliament Monsoon Session 2026

Synopsis

പാർലമെന്റ് സമ്മേളനത്തിൽ എഫ്.സി.ആർ.എ ബിൽ ചർച്ചയാകുമ്പോൾ, ദില്ലിയിലെ പോലീസ് അതിക്രമങ്ങൾ ഉന്നയിച്ച് പ്രതിപക്ഷത്തെ നേരിടാൻ ഭരണപക്ഷം ഒരുങ്ങുന്നു. ഇതിനിടെ അയോധ്യ സ്കിറ്റ് വിവാദത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് ലഭിച്ചത് വരും ദിവസങ്ങളിൽ സഭയെ പ്രക്ഷുബ്ധമാക്കുമെന്ന് ഉറപ്പായി.

ദില്ലി: പാർലമെന്റ് സമ്മേളനത്തിൽ എഫ്.സി.ആർ.എ ബിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യോപദേശകസമിതി യോഗത്തിൽ നിർണ്ണായക ചർച്ച നടന്നു. ബില്ലിന്റെ കാര്യത്തിൽ അന്തിമതീരുമാനം കാര്യോപദേശകസമിതി യോഗം കൈക്കൊള്ളുമെന്ന് നിയമമന്ത്രി വ്യക്തമാക്കി. വിഷയം സംബന്ധിച്ച എല്ലാ അഭിപ്രായങ്ങളും ആശങ്കകളും പൂർണ്ണമായി പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

അതേസമയം, നാളെ മുതൽ സഭയിൽ പ്രതിപക്ഷത്തിനെതിരെ ശക്തമായ പ്രതിരോധവും തിരിച്ചടിയും ഉയർത്താനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. ദില്ലിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അതിക്രമങ്ങൾ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് ഭരണപക്ഷം.

അതിനിടെ, അയോധ്യ സ്കിറ്റുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പപ്പു യാദവ് തുടങ്ങിയവർക്ക് നോട്ടീസ് അയച്ചു. വരും ദിവസങ്ങളിൽ പാർലമെന്റിൽ ഈ വിഷയങ്ങളെല്ലാം വൻ രാഷ്ട്രീയ പോരാട്ടത്തിന് വഴിവെക്കുമെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രബല ജാതിക്കാരുടെ പറമ്പിൽ കുതിരയുമായി കയറി; കൊടൈക്കനാലിൽ ദളിത് യുവാവിനെ മർദിച്ചുകൊന്നു
ഇ-20 ഇന്ധന വിവാദം: കേന്ദ്രസർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കി കർഷകർ; നയം മാറ്റരുതെന്ന് ആവശ്യം