രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചന, കേരളത്തിൽ പരിശോധന കുറവ്: കേന്ദ്ര ആരോഗ്യ മന്ത്രാലയം

Web Desk   | Asianet News
Published : Jul 30, 2020, 04:49 PM ISTUpdated : Jul 30, 2020, 06:32 PM IST
രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചന, കേരളത്തിൽ പരിശോധന കുറവ്: കേന്ദ്ര ആരോഗ്യ മന്ത്രാലയം

Synopsis

അതേസമയം കൊവിഡ് പരിശോധനകളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന പരിശോധനാ നിരക്കിനേക്കാൾ ഉയരെയാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു

ദില്ലി: രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചനയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊവിഡ് അവലോകനത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യപ്രവർത്തകരുടെ സേവനം എടുത്തുപറയേണ്ടതാണെന്നും കേന്ദ്രസർക്കാർ പ്രതിനിധികൾ വ്യക്തമാക്കി.

അതേസമയം കൊവിഡ് പരിശോധനയിൽ കേരളം ദേശീയ ശരാശരിയേക്കാൾ  താഴെയാണെന്ന് കേന്ദ്രസർക്കാരിന്റെ കണക്കുകൾ പറയുന്നു. പത്ത് ലക്ഷം പേരിൽ 324 പരിശോധനയെന്നാണ് എന്നാണ് ദേശീയ ശരാശരി. അതേസമയം കേരളത്തിൽ ഇത് പത്ത് ലക്ഷത്തിൽ 212 പേർക്കാണ്. കേരളമടക്കം രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ കൊവിഡ് പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.

അതേസമയം കൊവിഡ് പരിശോധനകളിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന പരിശോധനാ നിരക്കിനേക്കാൾ ഉയരെയാണെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ കൊവിഡ് രോഗ മുക്തരാവുന്നവരുടെ നിരക്ക് ദേശീയ ശരാശരിയെക്കാൾ ഉയരെയാണെന്നും കേന്ദ്രം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

രാജ്യത്തെ കൊവിഡ് മരണ നിരക്ക് പിടിച്ചു നിർത്താൻ സാധിച്ചു. ഇന്ത്യയിൽ മരണ നിരക്ക്  2.21 ശതമാനമാണ്. ലോകത്തെ മരണനിരക്ക് നാല് ശതമാനമാണ്. മരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ കേരളം രണ്ടാമതാണ്. കേരളത്തിൽ 0.31 ശതമാനവും അസമിൽ 0.25 ശതമാനവുമാണ് കൊവിഡ് രോഗബാധിതരുടെ മരണനിരക്ക്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല