'കർണാടക സുരക്ഷിതമാകാൻ ബിജെപി ഭരണം തുടരണം'; കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിച്ച് അമിത് ഷാ

Published : Feb 11, 2023, 07:04 PM ISTUpdated : Feb 11, 2023, 08:58 PM IST
'കർണാടക സുരക്ഷിതമാകാൻ ബിജെപി ഭരണം തുടരണം'; കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിച്ച് അമിത് ഷാ

Synopsis

'നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതൽ ഒന്നും ഞാൻ പറയേണ്ടല്ലോ. 'കർണാടക സുരക്ഷിതമാകാൻ ബിജെപി തുടരണമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. 

ബെംഗ്ലൂരു: കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന പരാർമശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് അമിത് ഷായുടെ കേരളത്തെക്കുറിച്ചുള്ള പരാമർശം. 

'നിങ്ങളുടെ തൊട്ടടുത്ത് കേരളമാണ്, കൂടുതൽ ഒന്നും ഞാൻ പറയേണ്ടല്ലോ. 'കർണാടക സുരക്ഷിതമാകാൻ ബിജെപി തുടരണമെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. മോദിയുടെ നേതൃത്വത്തിൽ, ഒരു ബിജെപി സംസ്ഥാന സർക്കാരിന് മാത്രമേ കർണാടകത്തെ സുരക്ഷിതമാക്കി നിലനിർത്താനാകൂവെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് എക്കാലത്തും പോപ്പുലർ ഫ്രണ്ടിനെ സഹായിച്ചുവെന്നും 1700 പോപ്പുലർ ഫ്രണ്ടുകാരെ വിട്ടയച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ജെഡിഎസ്സിന് വോട്ട് ചെയ്യുന്നത് കോൺഗ്രസിന് വോട്ട് ചെയ്യുന്നത് പോലെയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ