
ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ പ്രതിഷേധം. ഷിയോപുര്‍ മേഖലയിലാണ് കേന്ദ്രമന്ത്രിക്കെതിരെ കനത്ത പ്രതിഷേധമുയര്‍ന്നത്. മന്ത്രിയുടെ വാഹനവ്യൂഹത്തെ പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിക്കുകയും കരിങ്കൊടി കാണിക്കുകയും ചെളി എറിയുകയും ചെയ്തു. നഗരത്തിലെ പ്രധാന മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നതിനിടെ തോമറിനെ തള്ളിയിടാനും രണ്ട് പേര്‍ ശ്രമിച്ചു. ഏറെപണിപ്പെട്ടാണ് പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
പ്രളയം കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ഷിയോപുര്‍ മേഖലയില്‍ ആറ് പേരാണ് പ്രളയത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെട്ടു. പ്രളയ മുന്നറിയിപ്പ് നല്‍കുന്നതില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. അതേസമയം, മന്ത്രിയുടെ വാഹനങ്ങള്‍ കേടുപാടുകളൊന്നും സംഭവിച്ചില്ലെന്ന് എസ്പി സമ്പത് ഉപാധ്യായ് പിടിഐയോട് പറഞ്ഞു. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ എട്ട് ജില്ലകളിലാണ് പ്രളയം ബാധിച്ചത്. ചിലര്‍ അഭ്യൂഹം പ്രചരിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തോമര്‍ പിന്നീട് പ്രതികരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam