ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര ആരോഗ്യ മന്ത്രി

By Web TeamFirst Published May 19, 2020, 10:56 PM IST
Highlights

ചെയര്‍മാനായി  ഈമാസം 22ന് ചുമതലയേല്‍ക്കും. മുഴുവന്‍ സമയ ഉത്തരവാദിത്തമുണ്ടായിരിക്കില്ല.
 

ദില്ലി:  ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യുഎച്ച്ഒ) എക്‌സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനെ ഇന്ത്യ നാമനിര്‍ദേശം ചെയ്തു. ചെയര്‍മാനായി  ഈമാസം 22ന് ചുമതലയേല്‍ക്കും. മുഴുവന്‍ സമയ ഉത്തരവാദിത്തമുണ്ടായിരിക്കില്ല. ബോര്‍ഡിന്റെ വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുക്കണം. മൂന്ന് വര്‍ഷമാണ് ബോര്‍ഡിന്റെ കാലാവധി.

വര്‍ഷത്തില്‍ രണ്ട് തവണ നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷത വഹിക്കുക എന്നതാണ് ചെയര്‍മാന്റെ കര്‍ത്തവ്യം. 
ചെയര്‍മാനായി തെരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനത്തില്‍ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ഒപ്പുവെച്ചു. 2016ലല്‍ മുന്‍ ആരോഗ്യമന്ത്രി ജെ പി നദ്ദയും ഇതേ സ്ഥാനം വഹിച്ചിട്ടുണ്ട്. നിലവില്‍ ജപ്പാന്റെ ആരോഗ്യമന്ത്രി ഡോ. എച്ച് നകതാനിയാണ് സ്ഥാനം വഹിക്കുന്നത്. 

click me!