
ജയ്പുർ: കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കോവിഡ്. അദ്ദേഹത്തെ രാജസ്ഥാനിലെ ജോധ്പുരിൽ പ്രവേശിപ്പിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണം കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ പരിശോധനയ്ക്ക് വിധേയനായെന്നും ഫലം പോസിറ്റീവാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്ന എല്ലാ സുഹൃത്തുക്കളും പരിശോധനയ്ക്കു വിധേയമാകണമെന്നും കുടുംബാംഗങ്ങളുമായി അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശ്വാസതടസവും ചെറിയ പനിയുമുണ്ട്.
ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പാർലമെന്റ് മണ്ഡലമായ ജയ്സാൽമീറിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ മന്ത്രി നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam