യുഎപിഎ പ്രകാരം 42 ഭീകര സംഘടകൾ; 31 പേരെ ഭീകരവാദികളായി കണക്കാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നിത്യാനന്ദ് റായി

Web Desk   | Asianet News
Published : Feb 02, 2022, 09:16 PM IST
യുഎപിഎ പ്രകാരം 42 ഭീകര സംഘടകൾ; 31 പേരെ ഭീകരവാദികളായി കണക്കാക്കിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി നിത്യാനന്ദ് റായി

Synopsis

വ്യക്തികളെ ഭീകരവാദികളായി കണക്കാക്കാനുള്ള വ്യവസ്ഥ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (നിരോധന) ഭേദഗതി നിയമം-2019 വഴിയാണ് കൂട്ടിച്ചേർക്കപ്പെട്ടത്

 

ദില്ലി: രാജ്യത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (നിരോധന) നിയമം (UAPA)-1967 ത്തിന്റെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭീകര സംഘടനകളുടെ എണ്ണം 42 ആണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായി രാജ്യ സഭയെ അറിയിച്ചു. യു എ പി എ (UAPA) യ്ക്ക് കീഴിൽ നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിക്കപ്പെട്ടവയുടെ എണ്ണം 13-ഉം ആണെന്നും അദ്ദേഹം രാജ്യ സഭയിൽ രേഖാമൂലം അറിയിച്ച മറുപടിയിൽ വ്യക്തമാക്കി. നിയമത്തിന്റെ നാലാം പട്ടിക പ്രകാരം ഇതുവരെ 31 വ്യക്തികളെയാണ് ഭീകരവാദികളായി കണക്കാക്കിയിട്ടുള്ളതെന്നും നിത്യാനന്ദ് റായി കൂട്ടിച്ചേർത്തു.

ഇത്തരം സംഘടനകൾ/വ്യക്തികൾ എന്നിവരുടെ എല്ലാ പ്രവർത്തനങ്ങളും കേന്ദ്ര-സംസ്ഥാന തലങ്ങളിലെ നിയമപാലന ഏജൻസികൾ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ആവശ്യമായ സന്ദർഭങ്ങളിൽ നിയമമനുസരിച്ചുള്ള നടപടികളും ഇവർക്കെതിരെ കൈക്കൊള്ളുന്നുണ്ടെന്നും കേന്ദ്ര സഹമന്ത്രി വ്യക്തമാക്കി.

വ്യക്തികളെ ഭീകരവാദികളായി കണക്കാക്കാനുള്ള വ്യവസ്ഥ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (നിരോധന) ഭേദഗതി നിയമം-2019 വഴിയാണ് കൂട്ടിച്ചേർക്കപ്പെട്ടത്. ഇതിലൂടെ, നിരോധിക്കപ്പെട്ട സംഘടനകളുടെ നേതാക്കൾ/അംഗങ്ങൾ എന്നിവർ മറ്റു പേരുകളിൽ സംഘം ചേരുന്ന സാധ്യതകൾ കുറയ്ക്കാൻ കഴിഞ്ഞെന്നും നിത്യാനന്ദ് റായി അവകാശപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഞങ്ങൾ ചൈനക്കാരല്ല, ഇന്ത്യക്കാരാണ്, തെളിയിക്കാൻ എന്ത് സർട്ടിഫിക്കറ്റാണ് വേണ്ടത്; വംശീയ ആക്രമണത്തിന് ഇരയായ എംബിഎ വിദ്യാർഥി മരണത്തിന് കീഴടങ്ങി
പാലിൽ 'സർവ്വം മായ', സോപ്പ് പൊടി, യൂറിയ. റിഫൈൻഡ് ഓയിൽ...; മുംബൈയിൽ പിടികൂടിയ വ്യാജ പാൽ യൂണിറ്റ് വീഡിയോ വൈറൽ