"പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലണം"; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി

By Web TeamFirst Published Dec 17, 2019, 8:38 PM IST
Highlights

പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ ചില ദേശവിരുദ്ധർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നാരോപിച്ച സുരേഷ് അംഗാദി മന്ത്രിയെന്ന നിലയിൽ ഇത്തരക്കാരെ കണ്ടാൽ തന്നെ വെടിവച്ച് കൊല്ലാൻ നിർദ്ദേശം നൽകിയതായും വ്യക്തമാക്കി. 

ദില്ലി: പ്രക്ഷോഭങ്ങളുടെ പേരിൽ പൊതുമുതൽ നശിപിക്കുന്നവരെ വെടിവച്ച് കൊല്ലണമെന്ന് അധികൃതരോട് നിർദ്ദേശിക്കുന്നതായി കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗാദി. പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ ചില ദേശവിരുദ്ധർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നാരോപിച്ച സുരേഷ് അംഗാദി മന്ത്രിയെന്ന നിലയിൽ ഇത്തരക്കാരെ കണ്ടാൽ തന്നെ വെടിവച്ച് കൊല്ലാൻ നിർദ്ദേശം നൽകിയതായും വ്യക്തമാക്കി. 

Union Min of State of Railways, Suresh Angadi speaks on damage to properties. Says "...I strictly warn concerned dist admn&railway authorities, if anybody destroys public property, including railway, I direct as a Minister, shoot them at sight..." pic.twitter.com/VeUpZY7AjX

— ANI (@ANI)

13 ലക്ഷം ഉദ്യോഗസ്ഥർ റെയിൽവേ ഉദ്യോഗസ്ഥർ അഹോരാത്രം പണിയെടുക്കുകയാണെന്നും ഇതിനിടെ പ്രശ്നങ്ങളുണ്ടാക്കുന്നവർ ദേശദ്രോഹികളാണെന്നും അംഗാദി പറഞ്ഞു. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങളായ മതവിഭാഗങ്ങൾക്ക് അഭയം നൽകുന്നതിനെതിരായണ് ഇപ്പോൾ പ്രതിപക്ഷത്തിന്‍റെ പിന്തുണയോടെ രാജ്യത്തെ മതന്യൂനപക്ഷങ്ങൾ പ്രതിഷേധങ്ങൾ നടത്തുന്നതെന്നും അംഗാതി പറയുന്നു. ഇത്തരം സാഹചര്യത്തിൽ പണ്ട് സർദാർ വല്ലഭായ് പട്ടേൽ എടുത്തത് പൊലെയുള്ള ശക്തമായ നടപടികളാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും സുരേഷ് അംഗാദി വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. 

click me!