
അഹമ്മദാബാദ്: ഗുജറാത്തിലെ ബി ജെ പിയിൽ പതിവില്ലാത്ത പ്രതിഷേധമാണ് ഇക്കുറി കാണുന്നത്. കേന്ദ്രമന്ത്രി പർഷോത്തം രൂപാലയുടെ 'രാജ കുടുംബ' പ്രസംഗത്തിന് പിന്നാലെയാണ് പ്രതിഷേധം ഉയർന്നത്. ബ്രിട്ടീഷുകാരോട് രാജ കുടുംബാഗങ്ങൾ സന്ധിചെയ്തുവെന്നായിരുന്നു രുപാലയുടെ പ്രസംഗം. ഇതിന് പിന്നാലെ രൂപാലക്കെതിരെ ശക്തമായ പ്രതിഷേധവുമായി ക്ഷത്രീയ സമുദായം രംഗത്തെത്തിയിരിക്കുകയാണ്. ക്ഷത്രീയ സമുദായത്തെ രൂപാല അപമാനിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധം ശക്തമായത്.
രാജ് കോട്ടിലെ ബി ജെ പി സ്ഥാനാർഥിത്വത്തിൽ നിന്നും പർഷോത്തം രൂപാല പിന്മാറണമെന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. ഇല്ലെങ്കിൽ അതിശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് ക്ഷത്രീയ സമുദായം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് പ്രതിഷേധത്തിനെത്തിയ രജപുത് കർണിസേന തലവനെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ പ്രതിഷേധം കൂടുതൽ ശക്തമാകുമെന്നാണ് സൂചന. അതിനിടെ രൂപാലയ്ക്ക് പിന്തുണയുമായി പട്ടീദാർ സമുദായവും രംഗത്തെത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam