
ലണ്ടൻ: ന്യൂ ഇന്ത്യ സ്റ്റാർട്ടപ്പുകളുടെ പ്രതിനിധി സംഘത്തോടൊപ്പം യുകെയിലെ ഇന്ത്യാ ഗ്ലോബൽ ഫോറത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ബ്രിട്ടീഷ് എംപി പോൾ സ്കൂളിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പോളിഗോൺ, കൂ, ബിൽഡർ.എഐ, നൈക, സെയ്ഫെക്സ്പേ തുടങ്ങിയ സ്റ്റാർട്ട് അപ് പ്രതിനിധികൾ അടങ്ങിയ സംഘത്തിനാണ് കേന്ദ്രമന്ത്രി നേതൃത്വം നൽകിയത്. ന്യൂഇന്ത്യ സ്റ്റാർട്ടപ്പുകളെ പരിചയപ്പെടുത്തുന്നതിനും ഇന്നൊവേഷൻ, ടെക്‌നോളജി മേഖലകളിൽ ഇന്ത്യയുടെയും ബ്രിട്ടന്റെയും സഹകരണവും ലക്ഷ്യമിട്ടാണ് ചർച്ച നടത്തിയത്.