'എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് പറയുന്നത് ശരിയല്ല': മോഹൻ ഭാ​ഗവതിനെ തിരുത്തി കേന്ദ്രമന്ത്രി

By Web TeamFirst Published Dec 27, 2019, 5:21 PM IST
Highlights

ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുസമൂഹമാണെന്നായിരുന്നു കഴിഞ്ഞ ദിവസം മോഹന്‍ ഭാഗവത് പറഞ്ഞത്. പ്രസ്താവനയ്‌ക്കെതിരെ വിവിധ കക്ഷിനേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ദില്ലി: ഇന്ത്യയിലെ 130 കോടി ജനങ്ങളും ഹിന്ദുസമൂഹമാണെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളണെന്ന് പറയുന്നത് ശരിയല്ലെന്ന് രാംദാസ് പറഞ്ഞു.

"നമ്മുടെ രാജ്യത്ത് എല്ലാവരും ബുദ്ധമത വിശ്വാസികളായിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാവരും ഇന്ത്യക്കാരാണെന്നാണ് മോഹൻ ഭാ​ഗവത് വിചാരിച്ചതെങ്കിൽ, അത് നല്ലതാണ്. ബുദ്ധ, സിഖ്, ഹിന്ദു, ക്രിസ്ത്യൻ, പാർസി, ജൈന, ലിംഗായത്ത് തുടങ്ങി വിവിധ മതവിഭാഗങ്ങളില്‍ പെട്ടവര്‍ ഒരുമിച്ചാണ് നമ്മുടെ രാജ്യത്ത് കഴിയുന്നത്"-രാംദാസ് അത്താവാലെ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Read More: 'ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുക്കളാണ്': മോഹന്‍ ഭാഗവത്

ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസിന് ഹിന്ദുസമൂഹമാണെന്നായിരുന്നു കഴിഞ്ഞ ദിവസം മോഹന്‍ ഭാഗവത് പറഞ്ഞത്. പ്രസ്താവനയ്‌ക്കെതിരെ വിവിധ കക്ഷിനേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇത്തരം പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് മോഹൻ ഭാഗവത് ഭരണഘടന വായിക്കണമെന്നായിരുന്നു സിപിഎം നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞത്. ഇന്ത്യയില്‍ ഒറ്റ മതം മതിയെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും പ്രതികരിച്ചിരുന്നു. അംബേദ്കര്‍ രൂപം നല്‍കിയ ഭരണഘടന നിലനില്‍ക്കുന്നിടത്തോളം അത് നടപ്പാകില്ലെന്നും ഒവൈസി പറഞ്ഞിരുന്നു.

Read Also: 130 കോടി ജനങ്ങളും ഹിന്ദുക്കളാണെന്ന പ്രസ്താവന; മോഹൻ ഭാഗവത് ഭരണഘടന വായിക്കണമെന്ന് ബൃന്ദ കാരാട്ട്

click me!