അധ്യാപികയുടെ ബിക്കിനി ചിത്രങ്ങൾ മകൻ കണ്ടെന്ന് രക്ഷിതാവിന്റെ പരാതി, അധ്യാപികയെ പുറത്താക്കി കോളേജ്

Published : Aug 09, 2022, 08:22 PM ISTUpdated : Aug 09, 2022, 08:24 PM IST
 അധ്യാപികയുടെ ബിക്കിനി ചിത്രങ്ങൾ മകൻ കണ്ടെന്ന് രക്ഷിതാവിന്റെ പരാതി, അധ്യാപികയെ പുറത്താക്കി കോളേജ്

Synopsis

''അധ്യാപിക അടിവസ്ത്രമിട്ട് നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രദര്‍ശിപ്പിക്കുന്നത് ഒരു രക്ഷിതാവെന്ന നിലയിൽ എനിക്ക് നാണക്കേടാണ്...''

കൊൽക്കത്ത : ബിക്കിനി ധരിച്ച് നിൽക്കുന്ന അധ്യാപികയുടെ ചിത്രങ്ങൾ മകൻ നോക്കുന്നത് കണ്ടെന്ന പരാതിയുമായി പിതാവ്. ഇൻസ്റ്റഗ്രാമിൽ അധ്യാപിക പോസ്റ്റ് ചെയ്ത ചിത്രങ്ങൾ മകൻ നോക്കുന്നത് കണ്ടുവെന്നാണ് രക്ഷിതാവ് കോളേജിൽ പരാതി നൽകിയത്. ഇതിനുപിന്നാലെ അധ്യാപികയെ കോളേജ് പിരിച്ചുവിട്ടുവെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്റ് സേവ്യേഴ്സ് സര്‍വ്വകലാശാലയിലെ അധ്യാപികയ്ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 

ലൈംഗിക പ്രദര്‍ശനം നടത്തുന്ന തരത്തിലുള്ള അധ്യാപികയുടെ ചിത്രങ്ങൾ എന്റെ മകൻ നോക്കുന്നത് ഞാൻ കണ്ടു. ഒരു രക്ഷിതാവെന്ന നിലയിൽ, അധ്യാപിക അടിവസ്ത്രമിട്ട് നിൽക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രദര്‍ശിപ്പിക്കുന്നത് എനിക്ക് നാണക്കേടാണ്. എന്റെ മകൻ, സ്ത്രീ ശരീരം ഇത്തരത്തിൽ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങൾ കാണുന്നത് ഞാൻ വിലക്കി. ഒരു 18 വയസ്സുള്ള കുട്ടിയെ സംബന്ധിച്ച് അവന്റെ പ്രൊഫസറെ അൽപ്പ വസ്ത്രത്തിൽ കാണുന്നത്  അശ്ലീലവും അപരിഷ്കൃതവും അനുചിതവുമാണ് - രക്ഷിതാവിന്റെ പരാതിയിൽ പറയുന്നു. 

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് നൽകിയ പരാതിയിൽ സര്‍വ്വകലാശാല അധ്യാപികയെ വിളിപ്പിക്കുകയും ചിത്രങ്ങൾ സഹിതം വിശദീകരണം തേടുകയും ചെയ്തു. ഇതിന് പിന്നാലെ പുറത്താക്കിയെന്നാണ് അധ്യാപികയുടെ ആരോപണം. എന്നാൽ അധ്യാപിക സ്വയം വിരമിക്കുകയായിരുന്നുവെന്നാണ് സര്‍വ്വകലാശാലയുടെ വാദം. 

എന്നാൽ സംഭവം നടന്നതിന് ശേഷം തന്റെ ഇൻസ്റ്റഗ്രാം അകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അധ്യാപക പൊലീസിൽ പരാതി നൽകി. ഇത് ഇവരുടെ ചിത്രങ്ങൾ പ്രചരിക്കാൻ കാരണമായെന്നും പരാതിയിൽ പറയുന്നു. മാത്രമല്ല, സംഭവത്തിൽ രക്ഷിതാവ് നൽകിയ പരാതിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് അധ്യാപിക സര്‍വ്വകലാശാലയ്ക്ക് നോട്ടീസ് അയച്ചു. അതേസമയം സര്‍വ്വകലാശാലയ്ക്ക് പരിഹരിക്കാനാവാത്ത അപമാനം വരുത്തിവച്ചതിന് അധ്യാപിക നിരുപാധികം മാപ്പുപറയണമെന്നും ൯൯ കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നും സര്‍വ്വകലാശാല ആവശ്യപ്പെട്ടു. 

താൻ അവരിൽ നിന്നും തെറ്റായ നടപടിക്കുള്ള മാപ്പുപറച്ചിൽ മാത്രമാണ് ആവശ്യപ്പെട്ടത്. ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനം അവരുടെ ജീവനക്കാരിയോട് ഇത്തരമൊരു തെറ്റ് ചെയ്തു. ഇനി ഞാൻ കൽക്കത്ത് ഹൈക്കോടതിയെ സമീപിക്കും - ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ അധ്യാപിക പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

'പക്ഷപാതപരമായി പ്രവർത്തിക്കുന്നു', ജസ്റ്റിസ് ജി ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി പ്രതിപക്ഷം
‘എനിക്കും വീട്ടില്‍ പോകണം, എത്രയും വേഗത്തിൽ പറത്താം, സോറി’; യാത്രക്കാരോട് വികാരാധീനനായി ഇന്‍ഡിഗോ പൈലറ്റ്-VIDEO