രാജ്യസഭയിലും പ്രതിപക്ഷ ബഹളമുണ്ടായി. തുടർന്ന് ഇരുസഭകളും പന്ത്രണ്ട് മണിവരെ നിർത്തിവച്ചു.

ദില്ലി: പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ സമ്മേളനം ഉച്ചക്ക് 12 വരെ നിർത്തിവെച്ചു. പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടാണ് കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ബഹളം തുടർന്നത്. കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പിന്നാലെ, പ്രതിപക്ഷത്തിനെതിരെ സ്പീക്കർ രം​ഗത്തെത്തി. സഭയിൽ മര്യാദ പാലിക്കണമെന്നും ഓരോ എംപിമാർക്കും ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കർ ഓം ബിർല പറഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷ ബഹളമുണ്ടായി. തുടർന്ന് ഇരുസഭകളും പന്ത്രണ്ട് മണിവരെ നിർത്തിവച്ചു.