
ദില്ലി: കൊവിഡ് 19 വ്യാപനം നേരിടാൻ രാഷ്ട്രീയ നേതാക്കളുമായി ചേർന്ന് നാഷണൽ റെസ്പോൺസ് ടീം രൂപീകരിച്ച് ഇടപെടൽ നടത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ. നോട്ട് നിരോധനവും ജി എസ് ടിയും ജമ്മു കാശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതും എന്‍ആര്‍സിയുമെല്ലാം പോലെ താങ്കളുണ്ടാക്കിയ ദുരന്തമല്ല ഇതെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റില്‍ പറയുന്നു.
നാഷണൽ റെസ്പോൺസ് ടീം രൂപീകരിച്ച് ഇടയ്ക്കിടെ അവരുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ ആശയങ്ങള്‍ സ്വീകരിക്കണമെന്നും കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു. ജമ്മു കശ്മീർ വിഭജനത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ ആണ് ദാദ്ര നഗർ ഹവേലി ഊർജ സെക്രട്ടറി ആയിരുന്ന കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസിൽ നിന്ന് രാജിവച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരായി കണ്ണന്‍ ഗോപിനാഥ് ശക്തമായി രംഗത്തുവരികയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ നിരവധി തവണ കണ്ണന്‍ ഗോപിനാഥിന്റെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam