കുൽദീപ് സെംഗാർ പ്രതിയായ ഉന്നാവ് പീഡനക്കേസിൽ വിധി ഇന്ന്

By Web TeamFirst Published Dec 16, 2019, 8:45 AM IST
Highlights
  • കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബർ രണ്ടിനാണ് അവസാനിച്ചത്
  • പെണ്‍കുട്ടിയും സംഘവും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും എംഎൽഎ പ്രതിയാണ്

ദില്ലി: എംഎൽഎ കുല്‍ദീപ് സെംഗര്‍ പ്രതിയായ ഉന്നാവ് പീഡനക്കേസില്‍ ഇന്ന് കോടതി വിധി പറയും. ദില്ലിയിലെ തീസ് ഹസാരി കോടതിയാണ് വിധി പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബർ രണ്ടിനാണ് അവസാനിച്ചത്. 

സിബിഐയുടെയും, പ്രതികളുടെയും വാദങ്ങള്‍ കോടതി കേട്ടു. കുല്‍ദീപ് സെംഗര്‍ എംഎല്‍എയടക്കം ഒൻപത് പേരാണ് കേസില്‍ പ്രതികളായുള്ളത്. ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ വകുപ്പുകളാണ് എംഎൽഎ അടക്കമുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്നത്. 

സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് കേസ്, ലഖ്‌നൗവില്‍ നിന്ന് തീസ് ഹസാരി കോടതിയിലേക്ക് മാറ്റിയത്. 2017ലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എംഎല്‍എയും സംഘവും പീഡിപ്പിച്ചത്. ഏറ്റവുമൊടുവില്‍ പെണ്‍കുട്ടിയും സംഘവും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും എംഎല്‍എ പ്രതിയായി. സംഭവങ്ങളെ തുടര്‍ന്ന് എംഎല്‍എയെ ബിജെപി പുറത്താക്കിയിരുന്നു.

click me!