ഐഒഎ തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് ആശ്വാസം; ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി നാമനിർദേശം ചെയ്തത് അം​ഗീകരിച്ച് വരണാധികാരി, പരാതികൾ തള്ളി

Published : Nov 15, 2026, 08:23 AM IST
pt usha

Synopsis

പി ടി ഉഷയെ ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി നാമനിർദേശം ചെയ്തതിനെതിരേ ഐസ് ഹോക്കി അസോസിയേഷനിലെ ഒരുവിഭാ​ഗം പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതി വരണാധികാരി തള്ളി. ഐഒഎ, ഐസ് ഹോക്കി അസോസിയേഷൻ ഭാരവാഹികളുടെ മറുപടികൾ പരി​ഗണിച്ചാണ് തീരുമാനം.

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ(ഐഒഎ) തെരഞ്ഞെടുപ്പിൽ പി ടി ഉഷയ്ക്ക് ആശ്വാസം. ഐഒഎ ജനറൽ കൗൺസിലിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ സമർപ്പിച്ച പ്രതിനിധികളുടെ പട്ടികയ്ക്ക് വരണാധികാരി അം​ഗീകാരം നൽകി. പി ടി ഉഷയെ ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി നാമനിർദേശം ചെയ്തതിനെതിരേ ഐസ് ഹോക്കി അസോസിയേഷനിലെ ഒരുവിഭാ​ഗം പരാതി നൽകിയിരുന്നു. എന്നാൽ, ഈ പരാതി വരണാധികാരി തള്ളി. ഐഒഎ, ഐസ് ഹോക്കി അസോസിയേഷൻ ഭാരവാഹികളുടെ മറുപടികൾ പരി​ഗണിച്ചാണ് തീരുമാനം. അതേസമയം, ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക ഞായറാഴ്ച പുറത്തിറക്കും.

ഡിസംബർ അഞ്ചിനാണ് ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പ്. ഇതിനുമുന്നോടിയായി ഐഒഎ ജനറൽ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നിലവിലെ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയായ പി ടി ഉഷയ്ക്ക് അപ്രതീക്ഷിത തോൽവിയാണുണ്ടായത്. ജനറൽ കൗൺസിലിലെ സ്പോർട്സ് പേഴ്സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ്(എസ്ഒഎം) വിഭാ​ഗം വനിതാ താരങ്ങളുടെ തെരഞ്ഞെടുപ്പിലാണ് പി ടി ഉഷ പരാജയപ്പെട്ടത്. അഞ്ജു ബോബി ജോർജ്, റാണി രാംപാൽ, ഡോള ബാനർജി, സൈന നേവാൾ എന്നിവരാണ് ഈ വിഭാ​ഗത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ പി ടി ഉഷയ്ക്ക് ജനറൽ കൗൺസിലിലേക്ക് എത്താനുള്ള സാധ്യതകൾ മങ്ങി. എന്നാൽ, ഇതിനുപിന്നാലെയാണ് നാടകീയനീക്കത്തിലൂടെ ഐസ് ഹോക്കി അസോസിയേഷന്റെ പ്രതിനിധിയായി പി ടി ഉഷയെ ജനറൽ കൗൺസിലിലേക്ക് നാമനിർദേശം ചെയ്തത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

രാജ്യത്തെ ദേശീയ കായിക സംഘടനകൾക്ക് ഓരോ പുരുഷനെയും സ്ത്രീയെയും ജനറൽ കൗൺസിലിലേക്ക് നാമനിർദേശം ചെയ്യാനാകും. ഈ നാമനിർദേശത്തിലൂടെയാണ് ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി പി ടി ഉഷ ജനറൽ കൗൺസിലിൽ തിരിച്ചെത്തിയത്.

പി ടി ഉഷയെ ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി നാമനിർദേശം ചെയ്തതിനെതിരേ ഐസ് ഹോക്കി അസോസിയേഷനിലെ ഒരുവിഭാ​ഗം രം​ഗത്തെത്തിയിരുന്നു. കായിക സംഘടനകൾ നാമനിർദേശം ചെയ്യുന്നവർ അതത് സംഘടനകളിൽ അം​ഗമാകണമെന്ന വ്യവസ്ഥയുണ്ടെന്ന് ആരോപിച്ചാണ് ഇവർ പരാതി നൽകിയിരുന്നത്. എന്നാൽ, ഈ പരാതിയാണ് വരണാധികാരി തള്ളിയത്.

അതിനിടെ, എസ്ഒഎം തെരഞ്ഞെടുപ്പിൽ തനിക്കെതിരേ പ്രത്യേക പാനലുണ്ടാക്കിയാണ് എതിരാളികൾ മത്സരിച്ചതെന്ന് പി ടി ഉഷ നേരത്തേ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ​ഗുരുതര ക്രമക്കേടുകൾ നടന്നതായും ഇതിനെതിരേ പരാതി നൽകുമെന്നും ഉഷ പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി പാക് മന്ത്രി ഇന്ത്യയിലേക്ക്; എസ്‌സി‌ഒ സമ്മേളനത്തിൽ പങ്കെടുക്കും
വ്യാജ കോടതി ഉത്തരവുകളുടെ പേരിൽ 129 വെബ്സൈറ്റ് വിലക്കിയ സംഭവത്തിൽ ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, ടെലികോം സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി