ഉത്തർപ്രദേശിൽ ഡിജിറ്റൽ ശ്രീരാമ മ്യൂസിയത്തിന് അനുമതി നൽകി സർക്കാർ

By Web TeamFirst Published Nov 2, 2019, 12:57 PM IST
Highlights

ശ്രീരാമനെക്കുറിച്ചുള്ള ഡിജിറ്റൽ മ്യൂസിയം, ഭക്ഷ്യശാല, ശ്രീരാമ ശിൽപ്പം എന്നിവയാണ് അയോധ്യയിൽ വരാൻ പോകുന്നത്. ഇതിന് വേണ്ടി 446.46 കോടി രൂപ മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്. 

ലഖ്നൗ: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഡിജിറ്റൽ ശ്രീരാമ മ്യൂസിയം നിർമ്മിക്കാനൊരുങ്ങുകയാണ് ഉത്തർപ്രദേശ് സർക്കാർ. അയോധ്യയിലാണ് ഡിജിറ്റൽ മ്യൂസിയത്തിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി ശ്രീകാന്ത് ശർമ്മ എന്നിവരുടെ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം. 

അയോധ്യയുടെ സൗന്ദര്യവത്ക്കരണവും ടൂറിസം മേഖലയുടെ വികസനവും ലക്ഷ്യമാക്കിയ പദ്ധതിക്കാണ് യുപി മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്. ശ്രീരാമനെക്കുറിച്ചുള്ള ഡിജിറ്റൽ മ്യൂസിയം, ഭക്ഷ്യശാല, ശ്രീരാമ ശിൽപ്പം എന്നിവയാണ് അയോധ്യയിൽ വരാൻ പോകുന്നത്. ഇതിന് വേണ്ടി 446.46 കോടി രൂപ മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്. അയോധ്യയിലെ മീർപൂർ ​ഗ്രാമത്തിൽ 61.3807 ഹെക്ടർ ഭൂമിയാണ് ഇതിനായി തയ്യാറാക്കുന്നത്. കേന്ദ്രമന്ത്രി ശ്രീകാന്ത് ശർമ്മ വിശദീകരിക്കുന്നു. 

2019-20 സാമ്പത്തിക വർഷത്തിൽ 100 കോടി ഈ പദ്ധതിയ്ക്കായി സർക്കാർ അനുവദിച്ചിട്ടുണ്ട്. കൂടാതെ വാരണാസിയിൽ ടൂറിസ്റ്റ് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാനും യുപി മന്ത്രിസഭ അനുമതി നൽകിയതായി മന്ത്രി ശർമ്മ വ്യക്തമാക്കി. ആഭ്യന്തര വകുപ്പിന്റെ കീഴിലായിരിക്കും പൊലീസ് സ്റ്റേഷൻ.

click me!