അഞ്ച് വയസുകാരനെ നിലത്തടിച്ചു കൊന്നു; ആക്രമണം നടത്തിയത് സന്യാസവേഷത്തിലെത്തിയ 52കാരന്‍

Published : Aug 20, 2023, 07:05 PM IST
അഞ്ച് വയസുകാരനെ നിലത്തടിച്ചു കൊന്നു; ആക്രമണം നടത്തിയത് സന്യാസവേഷത്തിലെത്തിയ 52കാരന്‍

Synopsis

കുട്ടി റോഡിലൂടെ നടന്നുപോകവെയായിരുന്നു ഓം പ്രകാശിന്റെ ആക്രമണം.

മഥുര: ഉത്തര്‍പ്രദേശ് മഥുരയില്‍ അഞ്ച് വയസുകാരനെ നിലത്തടിച്ച് കൊലപ്പെടുത്തി. സന്യാസവേഷത്തില്‍ എത്തിയ 52കാരനായ ഓം പ്രകാശ് എന്നയാളാണ് കുട്ടിയെ കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി റോഡിലൂടെ നടന്നുപോകവെയായിരുന്നു ഓം പ്രകാശിന്റെ ആക്രമണം. പ്രകാശ് കുട്ടിയെ എടുത്ത് നിലത്ത് അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിരവധിയാളുകള്‍ തെരുവില്‍ കൂടി നില്‍ക്കുമ്പോഴാണ് ഓംപ്രകാശ് കുട്ടിയെ അക്രമിച്ചത്. സംഭവ സ്ഥലത്ത് വച്ച് തന്നെ കുട്ടി മരിച്ചു. കൊലപാതകത്തിന്റെ പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും പ്രതിയെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. 


സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥന്‍, കൂട്ടുനിന്ന് ഭാര്യ, കേസ്

ദില്ലി: സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥനും ഭാര്യയ്ക്കുമെതിരെ കേസ്. അച്ഛന്‍ മരിച്ചശേഷം ഉദ്യോഗസ്ഥന്റെ സംരക്ഷണയിലായിരുന്നു പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിന് ഇരയായതും ഗര്‍ഭിണിയായതും. പോക്സോ കുറ്റമടക്കം ചുമത്തിയാണ് എഫ്ഐആര്‍. സംഭവത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. 2020നും 2021നും ഇടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2020ലാണ് പന്ത്രണ്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ സംരക്ഷണം ഉദ്യോഗസ്ഥന്‍ ഏറ്റെടുക്കുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മരണത്തിന് പിന്നാലെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത് ഉദ്യോഗസ്ഥന്‍ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. പിന്നാലെ ഇയാള്‍ കുട്ടിക്കെതിരായ അതിക്രമം ആരംഭിക്കുകയായിരുന്നു.

പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥന്റെ ഭാര്യ പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ സുഖമില്ലാതെ വന്ന കുട്ടിയെ അമ്മയെ വിളിച്ച് വരുത്തി ഒപ്പം വിടുകയായിരുന്നു ഉദ്യോഗസ്ഥനും കുടുംബവും ചെയ്തത്. മകളെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഏറെക്കാലമായി ക്രൂരപീഡനത്തിന് ഇരയായതായി അറിഞ്ഞത്. കേസില്‍ ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് എതിരെ ക്രിമിനല്‍ ഗൂഡാലോചനയ്ക്കാണ് കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. 

 15 കോടിയുടെ കൊക്കെയ്ൻ വിമാനത്തിലെത്തിച്ചത് മലയാളി, മുംബൈ എയർപോട്ടിൽ പിടിയിൽ, വാങ്ങാനെത്തിയ യുവതിയും അറസ്റ്റിൽ 
 

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം