UP Election : ആറാം ഘട്ടത്തിൽ ബിജെപിയും എസ്പിയും വാശിയേറിയ പോരിൽ; യോ​ഗിയടക്കം ഇന്ന് കളത്തിൽ

Published : Mar 03, 2022, 02:27 AM IST
UP Election : ആറാം ഘട്ടത്തിൽ ബിജെപിയും എസ്പിയും വാശിയേറിയ പോരിൽ; യോ​ഗിയടക്കം ഇന്ന് കളത്തിൽ

Synopsis

 UP Election - ത്രികോണ മത്സരത്തിന് വഴിയൊരുക്കാൻ ബിഎസ്പിക്ക് കഴിഞ്ഞാല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഇവിടെ ചിതറുമെന്നും മത്സരം എളുപ്പമാക്കുമെന്നാണ് ബജെപിയുടെ കണക്കുകൂട്ടല്‍. ഗോരഖ്പൂര്‍ അര്‍ബൻ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഞ്ചു മന്ത്രിമാരും ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ (UP Election 2022) ആറാം ഘട്ട വോട്ടെടുപ്പ് (Voting) ഇന്ന് നടക്കും. പത്ത് ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath), സ്വാമി പ്രസാദ് മൗര്യ, അജയ് കുമാര്‍ ലല്ലു എന്നിവർ ഈ ഘട്ടത്തില്‍ ജനവിധി തേടും. 2017 ല്‍ എൻഡിഎക്ക് 49 സീറ്റ് കിട്ടിയ മേഖലയില്‍ ഇത്തവണ എസ്പിയും ബിജെപിയും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്.

2017 ല്‍ കൂറ്റൻ വിജയം നേടിയ മേഖലയില്‍ വിജയം ആവർത്തിക്കാൻ വലിയ പ്രചാരണമാണ് ബിജെപി നടത്തിയത്. പിന്നോക്ക, ദളിത് വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ മോദിയുടെയും യോഗിയുടെയും മികവില്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ ആത്മവിശ്വാസം. എന്നാല്‍, സ്വാമി പ്രസാദ് മൗര്യ അടക്കമുള്ള പിന്നോക്ക വിഭാഗം നേതാക്കളെ അടര്‍ത്തിയെടുത്ത് നടത്തിയ നീക്കം ഇവിടെ ഗുണം ചെയ്യുമെന്ന് സമാജ്‍വാദി പാർട്ടിയും ഉറച്ച് വിശ്വസിക്കുന്നു.

UP election 2022 : ഉത്തര്‍പ്രദേശ് അഞ്ചാംഘട്ടം വിധിയെഴുതി; പ്രതീക്ഷയോടെ ഭരണപക്ഷവും പ്രതിപക്ഷവും

എന്നാല്‍ ബിഎസ്പിയുടെ പ്രകടനമാണ് പൂര്‍വാഞ്ചല്‍ മേഖലയിലെ ജയപരാജയങ്ങളെ നിര്‍ണയിക്കാന്‍ പോകുന്ന ഘടകം. ത്രികോണ മത്സരത്തിന് വഴിയൊരുക്കാൻ ബിഎസ്പിക്ക് കഴിഞ്ഞാല്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഇവിടെ ചിതറുമെന്നും മത്സരം എളുപ്പമാക്കുമെന്നാണ് ബജെപിയുടെ കണക്കുകൂട്ടല്‍. ഗോരഖ്പൂര്‍ അര്‍ബൻ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഞ്ചു മന്ത്രിമാരും ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ബിജെപി വിട്ട മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ, യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു എന്നിവരും ഈ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.

ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, എസ്പി സ്ഥാനാര്‍ത്ഥിയായി സഭാവതി ശുക്ല, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചേതന പാണ്ഡെ എന്നിവരാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുന്നത്. അതേസമയം, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനോടൊപ്പം റാലിയില്‍ പങ്കെടുക്കും. ഇതിനിടെ കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയുടെ വിവാദ പരാമർശത്തെ വിമർശിച്ച് യുക്രൈന്‍ രക്ഷാദൗദ്യവും ചർച്ചയാക്കാൻ ശ്രമിക്കുകയാണ് സമാജ്‍വാദി പാര്‍ട്ടി. സ്വന്തം പിഴവുകളെ മറ്റുള്ളവരുടെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

UP Election 2022 : 'കേരളം കലാപഭൂമി, രാഷ്ട്രീയ കൊലപാതകം ആവർത്തിക്കുന്നു', അധിക്ഷേപിച്ച് വീണ്ടും യോഗി ആദിത്യനാഥ്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ