Asianet News MalayalamAsianet News Malayalam

UP Election 2022 : 'കേരളം കലാപഭൂമി, രാഷ്ട്രീയ കൊലപാതകം ആവർത്തിക്കുന്നു', അധിക്ഷേപിച്ച് വീണ്ടും യോഗി ആദിത്യനാഥ്

'കേരളത്തിൽ ജനങ്ങൾക്ക് ശാന്തിയും സമാധാനവുമില്ല'. രാഷ്ടീയ കൊലപാതകങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. യുപിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

political assassinations repeating in kerala says up cm yogi adityanath
Author
Delhi, First Published Feb 27, 2022, 9:52 AM IST

ദില്ലി: കേരളത്തിനെതിരെ (Kerala) വീണ്ടും വിമർശനമുന്നയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (UP CM Yogi Adityanath ). അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെയാണെന്ന് യോഗി ആദിത്യനാഥ് ആവർത്തിച്ചു.  'കേരളത്തിൽ ജനങ്ങൾക്ക് ശാന്തിയും സമാധാനവുമില്ല'. രാഷ്ടീയ കൊലപാതകങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. യുപിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശ് കേരളത്തിൽ നിന്നെല്ലാം വ്യത്യസ്തമാണ്. യുപിയിൽ കലാപവും, ഗുണ്ടാവിളയാട്ടവുമില്ല. ഓരോ വ്യക്തിയുടെയും ജീവന് യുപി സർക്കാർ സുരക്ഷ ഉറപ്പ് നൽകുന്നതായും ആദിത്യനാഥ്  അവകാശപ്പെട്ടു. യുപിയിൽ ബിജെപി ഭരണം ആവർത്തിക്കുമെന്ന പ്രത്യാശ പങ്കുവെച്ച അദ്ദേഹം, ജനങ്ങളുടെ ആശിർവ്വാദത്തോടെ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു.  വൻ വികസനമാണ് കഴിഞ്ഞ വർഷങ്ങളിൽ യുപിയിൽ ഉണ്ടായത്. കണ്ണില്ലാത്തവർ മാത്രമേ യുപിയിൽ വികസനമില്ലെന്ന് പറയുകയുള്ളൂവെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു. 

നേരത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്ന വീഡിയോയിൽ കേരളത്തെക്കുറിച്ച്  യോഗി ആദിത്യനാഥ് നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. 'നിങ്ങളുടെ ഒരു വോട്ട് ഉത്തർപ്രദേശിന്‍റെ ഭാവി നിർണയിക്കും. അല്ലെങ്കിൽ ഉത്തർപ്രദേശ് കശ്മീരും കേരളവും ബംഗാളും പോലെയാകും' എന്നായിരുന്നു പ്രസ്താവന. വീഡിയോക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

'ശ്രദ്ധിച്ച് വോട്ട് ചെയ്യണം, ഇല്ലെങ്കിൽ യുപി കേരളം പോലെയാകും', വിവാദപ്രസ്താവനയുമായി യോഗി

കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അടക്കം രാഷ്ട്രീയ നേതാക്കളും സാംസ്ക്കാരിക പ്രവർത്തകരും രൂക്ഷ ഭാഷയിലാണ് യോഗിക്ക് മറുപടി നൽകിയത്. യുപി കേരളം പോലെയായാൽ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരും. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും ഉണ്ടാകും. മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് അതാണെന്നും പിണറായി വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.  'പ്രിയപ്പെട്ട യുപി, കേരളം പോലെയാകാൻ വേണ്ടി വോട്ട് ചെയ്യൂ.' എന്നാണ് വി ഡി സതീശന്‍ പ്രതികരിച്ചത്. 

'യുപി കേരളം പോലെയായാൽ മതത്തിന്‍റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ല'; ആദിത്യനാഥിന് മറുപടിയുമായി പിണറായി

ഇംഗ്ലീഷിന് പിന്നാലെ ഹിന്ദിയിലും ട്വീറ്റ്; യോഗി ആദിത്യനാഥിനെതിരെ വീണ്ടും പിണറായി വിജയൻ

യുപിയിൽ അഞ്ചാംഘട്ട പോളിംഗ് ഇന്ന്

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ അഞ്ചാംഘട്ട പോളിംഗ് ഇന്ന്. രാവിലെ 7 മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. പന്ത്രണ്ട് ജില്ലകളിലെ 61 മണ്ഡലങ്ങളാണ് ഈ ഘട്ടം വിധിയെഴുതുന്നത്. അയോധ്യ, അമേത്തി അടക്കമുള്ള മണ്ഡലങ്ങള്‍ ഈ ഘട്ടത്തിലുള്‍പ്പെടും. അയോധ്യ വിധിക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ് ബിജെപിക്ക് ഏറെ നിര്‍ണ്ണായകമാണ്. രാമക്ഷേത്ര നിര്‍മ്മാണം ഇത്തവണ പ്രധാന പ്രചാരണവിഷയവുമായി . ഉത്തര്‍പ്രദേശ്  ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുള്‍പ്പടെ 692 സ്ഥാനാര്‍ത്ഥികളാണ് അഞ്ചാംഘട്ടത്തില്‍ ജനവിധി തേടുന്നത്.

 

Follow Us:
Download App:
  • android
  • ios