UP Elections 2022 : യുപി വോട്ടെടുപ്പ് ചൂടിലേക്ക്; ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും

Web Desk   | Asianet News
Published : Feb 08, 2022, 12:40 AM IST
UP Elections 2022 : യുപി വോട്ടെടുപ്പ് ചൂടിലേക്ക്; ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും

Synopsis

ഇന്നും വെർച്വൽ റാലിയിലൂടെ പ്രധാനമന്ത്രി വോട്ടർമാരെ അഭിസംബോധന ചെയ്യും  

ലഖ്നൗ: ഉത്തർപ്രദേശിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് പത്തിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 615 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടം മത്സര രംഗത്തുള്ളത്.

ഇന്നും വെർച്വൽ റാലിയിലൂടെ പ്രധാനമന്ത്രി വോട്ടർമാരെ അഭിസംബോധന ചെയ്യും. ബിജ് നോറില്‍ ഇന്നലെ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി പങ്കെടുത്തില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. വെര്‍ച്വല്‍ റാലിയിലൂടെ മോദി ജനങ്ങളെ അഭിസംബോധന ചെയ്ത മോദി പഴയ ഗുണ്ടാഭരണം തിരിച്ചുവരാന്‍ ചില ക്രിമിനലുകള്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ യോഗി തന്നെ ഉത്തര്‍പ്രദേശ് ഭരിക്കുമെന്നും പറഞ്ഞു.

പ്രതിപക്ഷ പാർട്ടികളും അവസാന ദിനം പ്രചാരണത്തിൽ സജീവമാകും. ജാട്ട് വോട്ടുകൾ നിർണ്ണായകമാകുന്ന പടിഞ്ഞാറൻ യുപിയിലെ മണ്ഡലങ്ങുള്ള ഒന്നാം ഘട്ടം ബി ജെ പിക്കും പ്രതിപക്ഷ പാർട്ടികൾക്കും നിർണ്ണായകമാണ്. അതേസമയം സംസ്ഥാനത്തെ പ്രകടന പത്രിക ബിജെപി ഇന്ന് പുറത്തിറക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എല്ലാ കണ്ണുകളും ഈറോഡിലേക്ക്, കോയമ്പത്തൂരിൽ വിമാനമിറങ്ങി വിജയ് ഈറോഡിലേക്ക് കാറിലെത്തി, കരൂർ സംഭവത്തിന് ശേഷം സജീവമാകാൻ താരം
'ഇന്ത്യയിലെ മുസ്ലീംകൾ നദികളേയും സൂര്യനേയും ആരാധിക്കണം, സൂര്യനമസ്കാരം ചെയ്യണം'; ആ‍ർഎസ്എസ് നേതാവ്