UP Elections 2022 : ബിജെപിയുടെ മീഡിയ സെൽ വാരണസിയിൽ ഒരുങ്ങുന്നു, അസംബ്ലി മണ്ഡലങ്ങളെ നിരീക്ഷിക്കും

By Jithi RajFirst Published Jan 25, 2022, 7:26 PM IST
Highlights

കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് കാശി മേഖലാ പ്രസിഡന്റ് മഹേൽ് ചന്ദ് ശ്രീവാസ്തവ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം. എല്ലാ ഒരുക്കങ്ങളും നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ്...

വാരണസി: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് (UP Election 2022)  കന്റോൺമെന്റ് മേഖലയിൽ ഹോട്ടൽ ഡി പാരിസിൽ ബിജെപിയുടെ മീഡിയ സെൽ (BJP's state-of-the-art media center) ഒരുങ്ങുന്നു. മീഡിയ സെന്ററിന്റെ പ്രവർത്തനങ്ങളുടെ അവസാനഘട്ടം പുരോഗമിക്കുകയാണ്. ആർട്ട് മീഡിയ സെന്ററിൽ സ്റ്റുഡിയോ നിർമ്മാണം പൂർത്തിയായി. 

തിങ്കളാഴ്ച, ബിജെപി കാശി മേഖലാ പ്രസിഡന്റ് മഹേഷ് ചന്ദ് ശ്രീവാസ്തവ ദേശീയ വക്താവ് കെ കെ ശർമ്മയ്ക്കൊപ്പം മീഡിയ സെന്റർ സന്ദർശിച്ചു. പാർട്ടി പ്രവർത്തകർക്കൊപ്പം യോഗം ചേരുകയും ചെയ്തു. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ഈ അവസരത്തിൽ മഹേഷ് ചന്ദ് ശ്രീവാസ്തവ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം. എല്ലാ ഒരുക്കങ്ങളും നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. 

71 മണ്ഡലങ്ങൾക്കൊപ്പം പൂർവ്വാഞ്ചൽ മണ്ഡലങ്ങളും നിരീക്ഷിക്കും

കാശി മേഖലയിൽ വരുന്ന നിയമസഭകളിൽ അഞ്ചാം ഘട്ടത്തിലും ഏഴാം ഘട്ടത്തിലും നടക്കുന്ന തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കേണ്ടതുണ്ട്. മീഡിയ സെന്ററിനെ വാർ റൂം തലത്തിലേക്ക് നവീകരിക്കുന്നുണ്ടെന്നും കാശി മേഖലയിലെ 71 അസംബ്ലികളുടെയും പൂർവാഞ്ചലിലെ മറ്റ് അസംബ്ലികളുടെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ഈ മീഡിയ സെന്റർ നിരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാശി മേഖലയിൽ രണ്ട് മീഡിയ സെന്ററുകൾ നിർമ്മിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒന്ന് കാശിയിലും മറ്റൊന്ന് പ്രയാഗ്‌രാജിലുമാണ്. ഇത് സമീപ ജില്ലകളിലെ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ നിരീക്ഷിക്കും. ഇലക്‌ട്രോണിക് മാധ്യമങ്ങളിലെ സംവാദങ്ങളും മറ്റും സുഗമമാക്കാൻ മീഡിയ സെന്ററിൽ ഒരു സ്റ്റുഡിയോയും സ്ഥാപിക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വച്ചു. 

കാശി മേഖലയിലെ 16 സംഘടനാ ജില്ലകളിലെയും മാധ്യമ ചുമതല നിർവ്വഹിക്കുന്നവരെ ഈ മീഡിയ സെന്ററുമായി ബന്ധിപ്പിക്കുമെന്നും അവർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുമെന്നും ബിജെപി ദേശീയ വക്താവ് കെകെ ശർമ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനക്ഷേമ പദ്ധതികളും നേട്ടങ്ങളും വലിയ ഹോർഡിംഗുകളിലൂടെ മീഡിയ സെന്ററിൽ പ്രദർശിപ്പിക്കുമെന്ന് സംസ്ഥാന സഹ മാധ്യമ ഇൻചാർജ് ധർമേന്ദ്ര സിങ് പറഞ്ഞു.

വാർ റൂം മാതൃകയിലാണ് മീഡിയ സെന്റർ ഒരുക്കുന്നതെന്നും അതിൽ ടിവി, വൈഫൈ, ഇന്റർനെറ്റ് എന്നിവയ്‌ക്കൊപ്പം ലാപ്‌ടോപ്പ്, കംപ്യൂട്ടർ സൗകര്യങ്ങളും ലഭ്യമാകുമെന്നും റീജിയണൽ മീഡിയ ഇൻ ചാർജ് നവ്രതൻ രതി പറഞ്ഞു. ഈ അവസരത്തിൽ റീജിയണൽ മന്ത്രി രാകേഷ് ശർമ്മ, ഏരിയയുടെ സഹ മാധ്യമ ഇൻചാർജ്, സന്തോഷ് സോളാപുർക്കർ, ശൈലേന്ദ്ര മിശ്ര, ഗൺപതി യാദവ് തുടങ്ങിയവരും പങ്കെടുത്തു. 

click me!