രോ​ഗികളുടെ എണ്ണം കൂടുന്നു: യുപിയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുന്നു

Published : Jul 12, 2020, 05:11 PM IST
രോ​ഗികളുടെ എണ്ണം കൂടുന്നു: യുപിയിൽ കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുന്നു

Synopsis

നിലവിൽ ശരാശരി മുപ്പതിനായിരം കൊവിഡ് സാന്പിളുകളാണ് യുപിയിൽ പരിശോധിക്കുന്നത്. 

ലക്നൗ:ഉത്തർപ്രദേശിൽ പ്രതിദിന കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടുന്നു. ദിവസത്തിൽ അൻപതിനായിരം പരിശോധന നടത്താൻ മുഖ്യമന്ത്രി  യോഗി ആദിത്യാനാഥ് ഉത്തരവിട്ടു. സംസ്ഥാനത്തെ പ്രതിദിന രോഗബാധ തുടർച്ചയായി ആയിരത്തിന് മുകളിലെത്തിയ സാഹചര്യത്തിൽ ആണ് തീരുമാനം. 

നിലവിൽ ശരാശരി മുപ്പതിനായിരം കൊവിഡ് സാന്പിളുകളാണ് യുപിയിൽ പരിശോധിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് ശനി,ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് സന്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഈ മാസം മുപ്പത്തിയൊന്ന് വരെയാണിത്.  ഇതുവരെ 35,092 കൊവിഡ് കേസുകളാണ് യുപിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ