'ആദ്യം നല്ലൊരു അമ്മയാകൂ, എന്നിട്ടാവാം ഐഎഎസും അധ്യാപനവും'; സർവകലാശാല ബിരുദദാന ചടങ്ങിൽ യുപി ​ഗവർണറുടെ ഉപദേശം

Published : Jul 10, 2026, 07:52 AM IST
up governor anandi ben patel

Synopsis

നിങ്ങൾ ഐഎഎസ് ഉദ്യോ​ഗസ്ഥരോ അല്ലെങ്കിൽ അധ്യാപികയോ ആകട്ടെ, പക്ഷേ, അതിന് മുൻപ് നിങ്ങൾ നല്ലൊരു അമ്മയാകണം. എല്ലാവർക്കും വീട്ടിൽ ഭക്ഷണമുണ്ടാക്കുന്നത് അറിഞ്ഞിരിക്കണം. പ്രൊഫണഷൽ വിജയങ്ങൾ കുടുംബപരമായ ഉത്തരവാദിത്തങ്ങളെ ബാധിക്കരുത്.

ലഖ്നൗ: ഐഎഎസ് ഉദ്യോ​ഗസ്ഥരോ അധ്യാപികമാരോ ആകാൻ ആ​ഗ്രഹിക്കുന്നതിന് മുൻപ് സ്ത്രീകൾ നല്ല അമ്മമാരാകാൻ ലക്ഷ്യംവെയ്ക്കണമെന്ന് ഉത്തർപ്രദേശ് ​ഗവർണർ ആനന്ദിബെൻ പട്ടേൽ. കാൺപുരിലെ ഛത്രപതി ഷാഹു ജി മഹാരാജ് സർവകലാശാലയിലെ 41-ാം ബിരുദദാന ചടങ്ങിൽ സംസാരിക്കുന്നതിനിടെയായിരുന്നു ​ഗവർണറുടെ ഈ പരാമർശം.

നിങ്ങൾ ഐഎഎസ് ഉദ്യോ​ഗസ്ഥരോ അല്ലെങ്കിൽ അധ്യാപികയോ ആകട്ടെ, പക്ഷേ, അതിന് മുൻപ് നിങ്ങൾ നല്ലൊരു അമ്മയാകണം. എല്ലാവർക്കും വീട്ടിൽ ഭക്ഷണമുണ്ടാക്കുന്നത് അറിഞ്ഞിരിക്കണം. പ്രൊഫണഷൽ വിജയങ്ങൾ കുടുംബപരമായ ഉത്തരവാദിത്തങ്ങളെ ബാധിക്കരുത്. പെൺകുട്ടികൾ വിവാഹം കഴിഞ്ഞാലും പഠനമോ കരിയറോ അവസാനിപ്പിക്കരുതെന്നും അവരുടെ അറിവും നൈപുണ്യവും രാഷ്ട്രനിർമാണത്തിനായി ഉപയോ​ഗിക്കണമെന്നും ​ഗവർണർ പറഞ്ഞു.

വിദ്യാഭ്യാസം കേവലം അക്കാദമിക വിജയങ്ങളിൽ മാത്രം ഒതുങ്ങരുത്. സമൂഹത്തിൽ ഡി​ഗ്രിയുള്ളവരുടെ എണ്ണം വർധിക്കുന്നുണ്ട്, അതുപോലെ ​ഗാർഹിക പീഡനവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർധിക്കുന്നു. അതിനാൽ അക്കാദമികമായ അറിവുകളെക്കാൾ പ്രധാന്യം ധാർമികമൂല്യങ്ങൾക്കാണ്. കോളേജുകളിൽ ചേർന്നതിന് ശേഷവും കുട്ടികൾ എന്താണ് ചെയ്യുന്നതെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കണമെന്നും ഇതിലുണ്ടാകുന്ന ചെറിയ വീഴ്ച പോലും അവരുടെ ഭാവിയെ ബാധിക്കുമെന്നും ​ഗവർണർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരിമരുന്ന് മാഫിയകളെക്കുറിച്ചും ​ഗവർണർ മുന്നറിയിപ്പ് നൽകി. സർവകലാശാല ഹോസ്റ്റലുകളിലടക്കം ലഹരിമരുന്ന് ഉപയോ​ഗം നടക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ​ഇത് നിരീക്ഷിക്കാനായി ജൻ ഭവന്റെ(പഴയ രാജ്ഭവൻ) നേതൃത്വത്തിൽ പ്രത്യേകസംഘത്തെ നിയോ​ഗിച്ചിരുന്നു. ഭക്ഷണവിതരണത്തിന്റെ മറവിൽ ഭക്ഷണപൊതികളിലടക്കം മയക്കുമരുന്ന് കടത്തുന്നതായാണ് ഇതിൽ കണ്ടെത്തിയതെന്നും ​ഗവർണർ പ്രസം​ഗത്തിൽ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂളിൽ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു; സിസിടിവി ക്യാമറകൾ തകർക്കപ്പെട്ട നിലയിൽ, ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകൻ അറസ്റ്റിൽ
'അപ്പൂപ്പൻ പൂരി ഉണ്ടാക്കിയാലെ ഞാൻ കഴിക്കൂ'; കൊച്ചുമകന്റെ വാശിക്ക് മുന്നിൽ അടുക്കളയിൽ കയറി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, വീഡിയോ വൈറൽ