Anti CAA protest : പൗരത്വ നിയമ ഭേദഗതി: റിക്കവറി നോട്ടീസുകള്‍ പിന്‍വലിക്കാന്‍ യുപി സര്‍ക്കാര്‍

Published : Feb 19, 2022, 10:37 AM ISTUpdated : Feb 19, 2022, 10:47 AM IST
Anti CAA protest : പൗരത്വ നിയമ ഭേദഗതി: റിക്കവറി നോട്ടീസുകള്‍ പിന്‍വലിക്കാന്‍ യുപി സര്‍ക്കാര്‍

Synopsis

സമരക്കാരില്‍ നിന്ന് പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ തിരികെ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 274 നോട്ടീസുകള്‍ ഇതിനോടകം പിന്‍വലിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.  

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ (Anti CAA Protest)  പങ്കെടുത്തവരുടെ സ്വത്തുവകകള്‍ പിടിച്ചെടുക്കാന്‍ പുറപ്പെടുവിച്ച റിക്കവറി നോട്ടീസുകള്‍ (Recovery Niotice)  പിന്‍വിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ (Uttarpradesh Government) . തുടര്‍ നടപടികള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ യോഗം ചേരും. റിക്കവറി നോട്ടീസ് പിന്‍വലിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തെ ബാധിക്കില്ലെന്ന് സുപ്രീം കോടതി (Supreme court) വ്യക്തമാക്കിയ സാഹചര്യത്തിലാണ് തുടര്‍ നടപടി. സമരക്കാരില്‍ നിന്ന് പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ തിരികെ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

274 നോട്ടീസുകള്‍ ഇതിനോടകം പിന്‍വലിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സ്വത്ത് പിടിച്ചെടുക്കാനുള്ള നോട്ടീസ് അയച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. 2019 ഡിസംബറില്‍ സിഎഎ വിരുദ്ധ പ്രതിഷേധം ചില സ്ഥലങ്ങളില്‍ അക്രമാസക്തമായെന്നും പ്രതിഷേധക്കാര്‍ ലഖ്നൗ ഉള്‍പ്പെടെ പല നഗരങ്ങളിലും പൊതുമുതല്‍ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്‌തെന്നാണ് സര്‍ക്കാര്‍ വാദം.

മോഷ്ടിച്ചത് 68 ട്രാഫിക് ജംഗ്ഷനുകളിൽനിന്നായി 230-ലധികം ബാറ്ററികൾ, ദമ്പതികൾ പിടിയില്‍

2011ലെ മുഹമ്മദ് ഷുജാദ്ദീനും യുപി സ്റ്റേറ്റ് കേസുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ 2011ലെ വിധിയെ അടിസ്ഥാനമാക്കി കേടുപാടുകള്‍ സംഭവിച്ച വസ്തുക്കളുടെ വില ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് അയച്ചു. എന്നാല്‍  2009ലും പിന്നീട് 2018ലും സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് സംസ്ഥാന സര്‍ക്കാറിന്റെ നടപടിയെന്ന് സുപ്രീം കോടതി വിലയിരുത്തി. നോട്ടീസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ സ്വാഗതാര്‍ഹമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ സുപ്രീം കോടതിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ നോട്ടീസ് പിന്‍വലിച്ചതെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്ആര്‍ ദാരാപുരി പറഞ്ഞു.

കൊവിഡ് കുറയുന്നു, രാജ്യത്ത് ഇന്ന് കാൽലക്ഷത്തിൽ താഴെ രോഗികൾ

ദില്ലി: രാജ്യത്ത് കൊവിഡ് (Covid) മൂന്നാം തരംഗത്തിൽ (Covid Third Wave) രോഗികളുടെ എണ്ണം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകൾ (Covid Case) കാൽ ലക്ഷത്തിൽ താഴെയെത്തി. ഇന്നലെ രോഗബാധിതരായത് 22,270 പേരാണ്. മുൻദിവസത്തേക്കാൾ 14 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഡിസംബർ 31 ന് ശേഷം രേഖപ്പെടുത്തുന്ന കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്നലത്തേത്. 24 മണിക്കൂറിനിടെ 325 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.  5,11,230   പേരെ ഇതുവരെ കൊവിഡിൽ രാജ്യത്തിന് നഷ്ടമായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.  60298 രോഗമുക്തരായി. നിലവിൽ 2,53,739 പേരാണ് രാജ്യത്ത് രോഗബാധിതരായി വീടുകളിലും ആശുപത്രികളിലുമായി കഴിയുന്നത്. ഇതുവരെ 4,20,37,536 പേരാണ് ആകെ രോഗമുക്തരായത്. എന്നാൽ അതേ സമയം വാക്സീനേഷനിൽ ഇന്ത്യ വലിയ മുന്നേറ്റമാണ് നടത്തിയത്. വാക്സീനേഷനിൽ ഇന്ത്യ 175.03  കോടി പിന്നിട്ടു. 

 


 

PREV
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ