ജീവന് ഭീഷണിയെന്ന് പരാതി; മതം മാറിയ യുവാവിന് സുരക്ഷ നല്‍കി യുപി പൊലീസ്

Published : Dec 25, 2020, 04:37 PM IST
ജീവന് ഭീഷണിയെന്ന് പരാതി; മതം മാറിയ യുവാവിന് സുരക്ഷ നല്‍കി യുപി പൊലീസ്

Synopsis

മതം മാറ്റത്തിന് ശേഷം തനിക്കും കുടുംബത്തിനും ഫോണിലൂടെ ഭീഷണിയുണ്ടായെന്നും പൊലീസ് സുരക്ഷ വേണമെന്നും യുവാവ് പറഞ്ഞു.  

അലിഗഢ്: ഹിന്ദുമതത്തിലേക്ക് മാറിയ യുവാവിന് സുരക്ഷയൊരുക്കു ഉത്തര്‍പ്രദേശ് പൊലീസ്. മതം മാറ്റത്തിന് ശേഷം തനിക്ക് ഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് സുരക്ഷയൊരുക്കിയതെന്ന് പൊലീസ് അറിയിച്ചു. അലിഗഢ് സ്വദേശി കരംവീര്‍ എന്ന യുവാവാണ് സുരക്ഷ തേടി പൊലീസിനെ സമീപിച്ചത്. ഖാസിം എന്നായിരുന്നു നേരത്തെയുള്ള പേര്. ഈയടുത്താണ് ഹിന്ദുമതത്തിലേക്ക് മാറിയത്. മതം മാറ്റത്തിന് ശേഷം തനിക്കും കുടുംബത്തിനും ഫോണിലൂടെ ഭീഷണിയുണ്ടായെന്നും പൊലീസ് സുരക്ഷ വേണമെന്നും യുവാവ് പറഞ്ഞു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അലിഗഢ് എസ്പി(ക്രൈം) അരവിന്ദ് കുമാര്‍ പറഞ്ഞു. ഡിസംബര്‍ 20നാണ് യുവാവും മക്കളും മതം മാറിയത്. ഏഴ് വര്‍ഷം മുമ്പാണ് അനിത എന്ന യുവതിയെ ഹിന്ദു ആചാരപ്രകാരം ഇയാള്‍ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം എല്ലാവരും ഹിന്ദുമതാചാര പ്രകാരമാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതം മാറ്റത്തിന് ശേഷം ഭീഷണിയുണ്ടെന്ന് യുവാവിന്റെ ഭാര്യയും പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദിയുടെ 12 വർഷം, ബിജെപി ഭരണം ജനാധിപത്യത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും ഉണ്ടാക്കിയ ക്ഷതം വലുതെന്ന് സോണിയ ഗാന്ധി; 1975 മറന്നോയെന്ന് ബിജെപി
കേന്ദ്ര-സംസ്ഥാന ബന്ധം പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് സമിതിയെ പിരിച്ചുവിട്ട് വിജയ് സർക്കാർ; വിമർശനവുമായി കോൺഗ്രസ്