എസ്ഐആറിൽ യുപിയിൽ 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന് യോ​ഗി ആദിത്യനാഥ്; പരാജയഭീതി കാരണമുള്ള വിചിത്രവാദമെന്ന് സമാജ് വാദി പാർട്ടി

Published : Nov 09, 2026, 04:00 PM IST
yogi adityanath

Synopsis

നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് ഹിന്ദുക്കളെ ഒഴിവാക്കി എന്നാണ് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ആരോപിച്ചത്. അതേസമയം, തോൽവി മുന്നിൽ കണ്ടാണ് യോഗി ആദിത്യനാഥ് ഈ വിചിത്ര വാദം ഉന്നയിക്കുന്നതെന്ന് സമാജ് വാദി പാർട്ടി പ്രതികരിച്ചു.

ലഖ്നൗ: ഉത്തർപ്രദേശിൽ 1.27 കോടി ഹിന്ദു വോട്ടർമാരെ എസ്ഐആറിൽ ഒഴിവാക്കിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തോട് പ്രതികരിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ. നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് ഹിന്ദുക്കളെ ഒഴിവാക്കി എന്നാണ് യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ആരോപിച്ചത്. അതേസമയം, തോൽവി മുന്നിൽ കണ്ടാണ് യോഗി ആദിത്യനാഥ് ഈ വിചിത്ര വാദം ഉന്നയിക്കുന്നതെന്ന് സമാജ് വാദി പാർട്ടി പ്രതികരിച്ചു.

എസ്ഐആറിൽ രാജ്യത്തൊകമാനം 13 കോടി വോട്ടർമാരെ ഒഴിവാക്കിയതിന്റെ കണക്കുകൾ ബിജെപി നേതാക്കൾ എല്ലാ പദയാത്രകളിലും പറയുന്നുണ്ട്. ഒഴിവാക്കിയതിൽ മൂന്ന് കോടി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരാണ് എന്നാണ് അമിത് ഷാ ഹരിയാനയിലും തെലങ്കാനയിലും വ്യക്തമാക്കിയത്. 13 കോടി പേർ ഒഴിവായതിനെ അമിത് ഷാ ന്യായീകരിക്കുമ്പോഴാണ് ഉത്തർപ്രദേശിൽ ഹിന്ദുക്കളെയാണ് ഒഴിവാക്കിയത് എന്ന വാദം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉയർത്തുന്നത്.

ഉത്തർപ്രദേശിൽ എസ്ഐആർ അന്തിമ പട്ടിക വന്നപ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ രണ്ട് കോടിയുടെ ഇടിവുണ്ടായിരുന്നു. മരിച്ചുപോയവരുടെ എണ്ണം 40 ലക്ഷം ആണ്. ബാക്കി ഒഴിവായവരിൽ 1 കോടി 27 ലക്ഷം ഹിന്ദുക്കളാണ് എന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടർച്ചയായി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലും യോഗി ഈ ആരോപണം ആവർത്തിച്ചു. ഉത്തർപ്രദേശിലെ കരട് പട്ടികയിൽനിന്ന് 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്നും എന്നാൽ, മുസ്ലീം വോട്ടർമാരുടെ എണ്ണം 1.65% വർധിച്ചെന്നുമാണ് യോ​ഗി ആദിത്യനാഥ് പറഞ്ഞത്. എന്തുകൊണ്ടാണ് അഖിലേഷ് യാദവ് എസ്ഐആർ പിൻവലിക്കണമെന്ന് ആവശ്യപ്പെടാത്തതെന്നും മുസ്ലീംവോട്ടർമാരുടെ എണ്ണം വർധിച്ചതാണ് അതിന് കാരണമെന്നും യോ​ഗി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. വോട്ടർമാരെ ഒഴിവാക്കിയതിൽ ഗൂഢാലോചന നടന്നു എന്നും യോഗി ആദിത്യനാഥ് ആരോപിക്കുന്നു.

അതേസമയം, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ ഇടപെട്ട് നടത്തിയ എസ്ഐആറിൽ ആര് ഗൂഢാലോചന നടത്തിയെന്ന് യോഗി വ്യക്തമാക്കണമെന്ന് സമാജ്‌വാദി പാർട്ടി പ്രതികരിച്ചു. കൂടുതൽ ന്യൂനപക്ഷ വോട്ടർമാരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനുള്ള തന്ത്രമാണിതെന്നും സമാജ്‌വാദി പാർട്ടി ആരോപിച്ചു. യോഗി ആദിത്യനാഥിന്റെ ആരോപണത്തോട് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിട്ടില്ല. എസ്‌ഐആർ പൂർത്തിയായായ എല്ലാ സംസ്ഥാനങ്ങളിലും സാധാരണ വോട്ടർ പട്ടിക പുതുക്കൽ തുടങ്ങിക്കഴിഞ്ഞെന്നും വിട്ടുപോയവർക്ക് തിരിച്ചു ചേർക്കാൻ അപേക്ഷ നൽകാവുന്നതാണെന്നും കമ്മീഷൻ ഉദ്യോഗസ്ഥർ പറയുന്നു. എസ്‌ഐആറിന് ശേഷം ഉത്തർപ്രദേശിലെ മുസ്ലിം വോട്ടർമാരുടെ എണ്ണം 1.85% കൂടി എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. മതം തിരിച്ചുള്ള കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകാത്ത സാഹചര്യത്തിൽ ഹിന്ദുക്കളെ ഒഴിവാക്കി എന്ന വിവരം യോഗി ആദിത്യനാഥിന് എവിടെ നിന്ന് കിട്ടി എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തെരുവ് ഗുണ്ടയെപ്പോലെയാണ് മോദി സർക്കാർ പെരുമാറുന്നത്: എംവി രാഘവൻ അനുസ്മരണത്തിൽ രൂക്ഷ വിമര്‍ശനവുമായി എംഎ ബേബി
എഥനോൾ പെട്രോൾ വിവാ​ദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോ​ഗം വിളിച്ച് പെട്രോളിയം മന്ത്രാലയം