
അംറോഹ: ഉത്തർപ്രദേശിലെ അംറോഹയിൽ ആസിഡ് അകത്ത് ചെന്ന് അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. മൊറാദാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാല ഖേഡ സ്വദേശി ഗുൽ ഫിസയാണ് മരിച്ചത്. യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതാണെന്നും ബലമായി ഭർതൃവീട്ടുകാർ ആസിഡ് കുടിപ്പിച്ചെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. യുവതിയുടെ മൃതദേഹത്തിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ശേഷം, ഭർതൃവീട്ടുകാർക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ഒരു വർഷം മുമ്പാണ് ഗുൽ ഫിസ കാല ഖേഡ ഗ്രാമത്തിലേക്ക് വിവാഹിതയായി എത്തിയത്. പർവേസായിരുന്നു ഭർത്താവ്. അന്ന് മുതൽ മകളെ സ്ത്രീധനത്തിൻ്റെ പേരിൽ ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നുവെന്നാണ് ഗുൽ ഫിസയുടെ പിതാവ് ഫുർഖാൻ ആരോപിക്കുന്നത്. ഓഗസ്റ്റ് 11 ന് ഗുൽ ഫിസയെ ഭർതൃവീട്ടുകാർ ആസിഡ് കുടിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇദ്ദേഹത്തിൻ്റെ പരാതിയിൽ പർവേസിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനം, ശാരീരിക അതിക്രമം അടക്കം കുറ്റങ്ങൾ ചുമത്തി ഇതിനോടകം കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam