സിവിൽ സർവീസ് പരീക്ഷാഫലം; അന്തിമ റാങ്ക് ലിസ്റ്റ് ഈ വെബ്സൈറ്റുകളിൽ കാണാം

Published : Mar 06, 2026, 02:19 PM IST
UPSC Result 2025

Synopsis

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025-ലെ സിവിൽ സർവീസസ് പരീക്ഷയുടെ അന്തിമഫലം ഉടൻ പ്രഖ്യാപിക്കും. പരീക്ഷാഫലം എവിടെ കാണാം എന്നറിയാം. 

ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷം രാജ്യമെമ്പാടുമുള്ള ഉദ്യോഗാർത്ഥികൾ അന്തിമ റാങ്ക് ലിസ്റ്റിനായി കാത്തിരിപ്പിലായിരുന്നു. കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും.

2025 മെയ് 25 ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാന ഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് അഥവാ അഭിമുഖം ഈ വർഷം ഫെബ്രുവരി 27 ന് അവസാനിച്ചു. അഭിമുഖം അവസാനിച്ച് ഏകദേശം ഒരു ആഴ്ചയ്ക്കുള്ളിൽ യു പി എസ്‌ സി അന്തിമ ഫലം പ്രഖ്യാപിക്കാറുണ്ട്. പതിവു തെറ്റിക്കാതെ ഫലമെത്തി.

യുപിഎസ്‌സി സി എസ്‌ ഇ അന്തിമഫലം 'ഫൈനൽ റിസൾട്ട്' വിഭാഗത്തിൽ പിഡിഎഫായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെറിറ്റ് ക്രമത്തിൽ ഉദ്യോഗാർത്ഥികളുടെ പേരുകളും റോൾ നമ്പറുകളും കാണാൻ കഴിയും. ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു, ഒന്നാം അനുജ് അഗ്നിഹോത്രിക്ക്, മലയാളിയായ എസ് ശ്രുതിക്ക് 18ാം റാങ്ക്
പതിനാറുകാരനെ കൊലപ്പെ‌ടുത്തി, പിന്നാലെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം; 46കാരൻ പിടിയിൽ, സംഭവം മധ്യപ്രദേശിൽ