
വാഷിംഗ്ടണ്‍: ഇന്ത്യയുമായി 900 ലക്ഷം ഡോളറിന്റെ(66.34 കോടി ഇന്ത്യന്‍ രൂപ) ആയുധ സാമഗ്രികള്‍ വില്‍ക്കാന്‍ അനുമതി നല്‍കി യുഎസ്. സി-130 ജെ ഹെര്‍കുലസ് സൈനിക ഗതാഗത വിമാനങ്ങളുടെ ഹാര്‍ഡ് വെയറുകളും സര്‍വീസും മറ്റ് അനുബന്ധ സൗകര്യങ്ങളും ഇന്ത്യക്ക് നല്‍കാനാണ് കരാര്‍. ഇന്ത്യയുമായുള്ള ആയുധ വില്‍പന വിദേശ നയത്തെയും ദേശീയ സുരക്ഷയെയും പിന്തുണക്കുന്നതും ഇന്ത്യ-അമേരിക്ക ബന്ധത്തെ ശക്തിപ്പെടുത്തുന്നതുമാണെന്ന് യുഎസ് സെക്യൂരിറ്റി കോ ഓപ്പറേഷന്‍ ഏജന്‍സിയും പ്രതിരോധ വിഭാഗവും വിലയിരുത്തി.
ഇന്തോ-പസിഫിക്, ദക്ഷിണേഷ്യ മേഖലയിലെ സുസ്ഥിര വികസനത്തിനും സമാധാനത്തിനും ഇന്ത്യ ശ്രമം തുടരുന്നുണ്ടെന്നും യുഎസ് വിലയിരുത്തി. എയര്‍ക്രാഫ്റ്റ് കണ്‍സ്യൂമബിള്‍ സ്‌പെയേഴ്‌സ്, റിപ്പയര്‍-റിട്ടേണ്‍ പാര്‍ട്ട്‌സ്, കാട്രിഡ്ജ് ആക്ടുവേറ്റഡ് ഡിവൈസസ്, പ്രോപ്പലന്റ് ആക്ടുവേറ്റഡ് ഡിവൈസസ്, ഫയര്‍ എക്‌സിറ്റിഗ്വിഷര്‍ കാട്രിഡ്ജ്‌സ് തുടങ്ങിയ സംവിധാനങ്ങളാണ് ഇന്ത്യ യുഎസില്‍ നിന്ന് വാങ്ങുന്നത്. സൈനിക ഗതാഗത വിമാനത്തിന്റെ സുഗമമായ ഉപയോഗത്തിന് കരാര്‍ ഗുണം ചെയ്യുമെന്ന് പെന്റഗണ്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam