
ദില്ലി: ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർചെയ്ത കൈക്കൂലി, തട്ടിപ്പ് കേസ് പിൻവലിക്കുകയാണെന്ന് റിപ്പോർട്ട്. യുഎസ് നീതിന്യായ വകുപ്പാണ് അദാനി ഉൾപ്പെടെയുള്ളവർക്കെതിരേ ചുമത്തിയ കുറ്റങ്ങൾ പിൻവലിക്കാൻ ഒരുങ്ങുന്നതെന്നാണ് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അദാനിക്കെതിരേയുള്ള യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ സിവിൽ കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കം നടക്കുന്നുന്നാതായും റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിക്കായിസർക്കാർ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്നും ഇതുമറച്ചുവെച്ച് ഈ പദ്ധതിയുടെ പേരിൽ യുഎസിലെ നിക്ഷേപകരയടക്കം കബളിപ്പിച്ചെന്നുമായിരുന്നു ആരോപണം. ഇതിനായി മൂന്ന് ബില്യൺ ഡോളറിലധികം വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സമാഹരിച്ചതായും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam