
ചമോലി: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പ്രതിസന്ധിയില്‍. തപോവൻ തുരങ്കത്തിലെ മണ്ണും ചെളിയും വേഗത്തില്‍ നീക്കം ചെയ്യാനാകാത്തതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായിരിക്കുകയാണ് പ്രളയത്തില്‍ 32 പേരുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ ഇരുനൂറില്‍ അധികം പേര് ഇപ്പോഴും കാണാമറയത്താണ്.
മണ്ണും ചെളിയും നിർമ്മാണ സ്ഥലത്ത് സൂക്ഷിച്ചിരുന്ന ലോഡ് കണക്കിന് സിമന്‍റുമാണ് തപോവൻ തുരങ്കത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്നത്. വലിയ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇത് നീക്കം ചെയ്യാന്‍ ആരഭിച്ചിട്ടും ഇതുവരെയും ടണലിന്‍റെ ടി പോയിന്‍റില്‍ എത്താനായിട്ടില്ല. ഡ്രോണ്‍ ഉപയോഗിച്ച് തുരങ്കത്തിനകത്തും ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ടണിലിന് പുറത്തും നിരീക്ഷണം നടത്തുന്നുണ്ട്. ഇതിനിടെ തപോവൻ അണക്കെട്ടിലെ ജോലിക്കാര്‍ അപകടത്തില്‍പ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു
ഐടിബിപി, കരസേന, ദുരന്തനിവാരണസേന എന്നിവരാണ് രക്ഷാപ്രവർത്തനം പ്രധാനമനായും നടത്തുന്നത. വ്യോമസേനയുടെ ചിനൂക്ക് , എംഐ 17, വിമാനങ്ങള്‍ എന്നിവ ഉപയോഗിച്ച് വ്യോമമാർഗവും തെരച്ചില്‍ നടത്തുകയും രക്ഷാപ്രവർത്തകർക്കായി ഉപകരണങ്ങൾ എത്തിച്ച് നല്കുകയും ചെയ്യുന്നുണ്ട് .പതിമൂന്ന് ഗ്രാമങ്ങള്‍ മേഖലയില്‍ ഇപ്പോഴും ഒറ്റപ്പെട്ടിരിക്കുകയാണ്. പാലം തകര്‍ന്നതോടെ കരമാർഗം സ്ഥലത്തെത്താന്‍ വഴിയില്ല.അതിനാല്‍ വ്യോമമാർഗം ഭക്ഷ്യവസ്തുകളും കുടിവെള്ളവും എത്തിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam