
ലഖ്നൗ: ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്രദേവ് സിങിന് കൊവിഡ് സ്ഥിരീകരിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകള്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നീരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് സ്ഥീരീകരിച്ചതിന് പിന്നാലെയാണ് സ്വതന്ത്രദേവിന്റെ ഫലവും പോസിറ്റീവ് ആയത്.
ഡോക്ടറുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് വീട്ടിലാണ് ചികിത്സയില്‍ തുടരുന്നത്. എല്ലാവരും വളരെ ശ്രദ്ധ പുലര്‍ത്തണമെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സ്വതന്ത്രദേവ് ആവശ്യപ്പെട്ടു.
മേദാന്ത മെഡിസിറ്റി ആശുപത്രിയിലാണ് അമിത് ഷായെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ എത്തിയവർ ഉടൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് ഷാ ആവശ്യപ്പെട്ടു.
Read Also: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊവിഡ്, മേദാന്ത മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam