
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ (Yogi Adityanath) ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ട്വിറ്റര്‍ (Twitter) ഹാക്ക് ചെയ്തത്. പ്രൊഫൈലില്‍ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്തതോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്. രാത്രിയോടെ തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നാല് മില്യൺ ഫോളോവേഴ്സാണ് യോഗി ആദിത്യ നാഥിന്‍റെ ഓഫീഷ്യല്‍ അക്കൗണ്ടിനുള്ളത്. അര്‍ദ്ധരാത്രിയോടെ ഹാക്കേഴ്സ് അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രൊഫൈല്‍ ചിത്രം മാറ്റി യോഗി ആദിത്യനാഥിനെ പരിഹസിച്ചുള്ള കാര്‍ട്ടൂണ്‍ ചിത്രം പോസ്റ്റ് ചെയ്തു. പിന്നാലെ ട്വിറ്ററില്‍ അനിമേഷന്‍ എങ്ങനെ ചെയ്യാമെന്ന ട്യൂട്ടോറിയല്‍ പോസ്റ്റ് ട്വീറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ശേ അക്കൌണ്ട് തിരിച്ച് പിടിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീഷ്യല്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റിലൂടെ അറിയിച്ചു.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്കർമാർ ഹാക്ക് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാൻഡിൽ നിന്ന് ഇന്ത്യ "ഔദ്യോഗികമായി ബിറ്റ്കോയിൻ നിയമപരമായ ടെൻഡറായി സ്വീകരിച്ചു" എന്ന് അവകാശപ്പെടുന്ന ഒരു ട്വീറ്റ് പുറത്തുവന്നതോടെയാണ് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിഞ്ഞത്. രാജ്യത്ത് ബിറ്റ് കോയിൻ നിയമാനുസൃതമാക്കിയെന്നും,സര്‍ക്കാര്‍ 500 ബിറ്റ് കോയിൻ വാങ്ങി ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ് എന്നുമായിരുന്നു ഹാക്ക് ചെയ്യപ്പെട്ടശേഷമുള്ള ട്വീറ്റ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam