
ദില്ലി:മാധ്യമപ്രവർത്തകന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ആള്‍ദൈവം ഗുർമീത് റാം റഹിം സിങിനെ ഹൈക്കോടതി വെറുതെവിട്ടു. പഞ്ചാബ് - ഹരിയാന ഹൈക്കോടതിയാണ് റാം റഹിമിനെ വെറുതെ വിട്ടത്. മാധ്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി. കേസിൽ റാം റഹിം ശിക്ഷിക്കപ്പെട്ട് ഏഴുവർഷത്തിനുശേഷമാണ് ഹൈക്കോടതിയുടെ വിധി വരുന്നത്. 2002ൽ ഹരിയാനയിലെ സിർസയില്‍ വീടിന്‍റെ മുന്‍പില്‍ വെച്ചാണ് മാധ്യമപ്രവര്‍ത്തകനായ റാം ചന്ദർ ഛത്രപതി വെടിയേറ്റ് കൊല്ലപ്പെട്ടത്.ഗുർമീത് റാം റഹിം സിങിനെതിരെ വാര്‍ത്ത നല്‍കിയതിനുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam