'പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസാരിച്ചാൽ ജീവനോടെ കുഴിച്ച് മൂടും'; ഉത്തർപ്രദേശ് മന്ത്രി

Published : Jan 13, 2020, 10:40 AM ISTUpdated : Jan 13, 2020, 11:08 AM IST
'പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസാരിച്ചാൽ ജീവനോടെ കുഴിച്ച് മൂടും'; ഉത്തർപ്രദേശ് മന്ത്രി

Synopsis

പ്രതിഷേധക്കാരെ ജാമ്യമില്ലാതെ ജയിലിലടയ്ക്കുമെന്നും മന്ത്രി ഭീഷണി മുഴക്കി. 

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ശബ്ദിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഉത്തർപ്രദേശിലെ ബിജെപി മന്ത്രി രഘുരാജ് സിംഗ്. ഉത്തർപ്രദേശിലെ ഒരു ചടങ്ങിൽ ഇന്നലെയാണ് മന്ത്രി ഭീഷണി മുഴക്കിയത്. പൗരത്വ നിയമ ഭേഗഗതിക്ക് അനുകൂലമായി അലിഗ‍ഡിൽ നടന്ന റാലിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.

അലിഗഡ് മുസ്ലീം സർവകലാശാലയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ മോദിക്കെതിരെയും യോഗി ആദിത്യനാഥിനെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു ഇതിനെതിരായി ആയിരുന്നു രഘു രാജ് സിംഗിന്‍റെ പരാമർശം. പ്രതിഷേധക്കാരെ ജാമ്യമില്ലാതെ ജയിലിലടയ്ക്കുമെന്നും മന്ത്രി ഭീഷണി മുഴക്കി. 

"പൊതുമുതൽ നശിപ്പിക്കുന്നവരെ വെടിവച്ച് കൊല്ലണം, ഞങ്ങൾ യുപിയിലും മറ്റും ചെയ്തത് പോലെ" ; ബംഗാൾ ബിജെപി അധ്യക്ഷൻ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഫലം അനുകൂലമാകുമ്പോൾ രാഹുൽ സ്വീകരിക്കുന്നു'; കേരളത്തിലെ കോൺഗ്രസിന്റെ വിജയം ആയുധമാക്കി ബിജെപി
'വിജയം ടീം യുഡിഎഫിന്റേത്, സർക്കാരിന്റെ പരാജയം ജനങ്ങളിലെത്തിക്കാനായി'; പ്രതികരണവുമായി പി സി വിഷ്ണുനാഥ്