ദില്ലിയില്‍ കുടുങ്ങിയത് നിരവധി തൊഴിലാളികള്‍; 50 ലക്ഷം അനുവദിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

Published : Mar 27, 2020, 03:15 PM ISTUpdated : Mar 27, 2020, 03:30 PM IST
ദില്ലിയില്‍ കുടുങ്ങിയത് നിരവധി തൊഴിലാളികള്‍;  50 ലക്ഷം അനുവദിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

Synopsis

ഉത്തരാഖണ്ഡിൽ നിന്നുള്ള നിരവധി തൊഴിലാളികൾ ദില്ലിയിൽ ഉണ്ട്.  ലോക്ക് ഡൗണ്‍ ആരംഭിച്ചതിനെ തുടർന്ന് ഇവർ പ്രതിസന്ധിയിൽ ആയതോടെ ആണ് നടപടി.   

ദില്ലി: ദില്ലിയിൽ കുടുങ്ങി കിടക്കുന്നവരുടെ ഭക്ഷണത്തിനും താമസത്തിനും യാത്രയ്ക്കുമായി ഉത്തരാഖണ്ഡ് മുഖ്യമന്തിയുടെ ദുരിതാശ്വസ നിധിയിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. ഉത്തരാഖണ്ഡിൽ നിന്നുള്ള നിരവധി തൊഴിലാളികൾ ദില്ലിയിൽ ഉണ്ട്. ലോക്ക് ഡൗണ്‍ ആരംഭിച്ചതിനെ തുടർന്ന് ഇവർ പ്രതിസന്ധിയിൽ ആയതോടെ ആണ് നടപടി. 

അതേസമയം രാജ്യത്ത് കൊവിഡ് 19 രോഗം ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. കർണാടകത്തിലെ തുമകൂരു സ്വദേശിയായ അറുപതുകാരനാണ് മരിച്ചത്. ഇയാള്‍ക്ക് വിദേശത്തുള്ളവരുമായി നേരിട്ട് സമ്പർക്കം ഉണ്ടായിട്ടില്ലെങ്കിലും ഈ മാസം ആദ്യം ദില്ലിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്തിരുന്നുവെന്നാണ് വിവരം. മാര്‍ച്ച് 5 ന് ദില്ലിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത ഇദ്ദേഹം 11 നാണ് തിരിച്ചെത്തിയത്. 

കഴിഞ്ഞ മാര്‍ച്ച് 24 നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിനൊപ്പം ട്രെയിനിൽ സഞ്ചരിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതികരിച്ചു. 31,000 പേരാണ് കര്‍ണാടകത്തില്‍ കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 24,000 പേര്‍ ബംഗ്ലൂരുവിലാണ്. സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം