
ദില്ലി: ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ജമ്മു കശ്മീരിലെ കാർഗിലിൽ നിന്നും ഇറാനിലേക്ക് പോയ ഷിയ തീർത്ഥാടകരെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹർജി ലഭിച്ചിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
850 പേരടങ്ങിയ ഷിയ തീർത്ഥാടകസംഘമാണ് കാർഗിലിൽ നിന്നും ഇറാനിലേക്ക് തീർത്ഥാടനത്തിനായി പോയത്. പിന്നീട് കൊവിഡ് ബാധയെ തുടർന്ന് യാത്ര നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇവർ തിരിച്ചു വരാനാവാതെ കുടുങ്ങുകയായിരുന്നു. ഷിയാ തീർത്ഥാടകർ അടക്കം ഇറാനിൽ കുടുങ്ങിയ 276 ഇന്ത്യക്കാർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി നേരത്തെ കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam