
തിരുവനന്തപുരം: നിയമസഭ തെരഞെടുപ്പിലെ ബിജെപിയുടെ ഉജ്വല വിജയത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്.നരേന്ദ്രമോദിയുടെ സദ്ഭരണത്തെ വീണ്ടും നെഞ്ചേറ്റിയ ഭാരതജനതയ്ക്ക് നന്ദിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.ഹൃദയഭൂമിയിലെ താമരത്തേരോട്ടം സമാനതകളില്ലാത്തതാണ്.വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനതയുടെ വിധിയാണിത്.ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്‍റെ കരുത്ത് ഭാരതഹൃദയം മനസിലാക്കിയിരിക്കുന്നു.കേരളത്തിലെ ഭരണ–പ്രതിപക്ഷങ്ങള്‍ നരേന്ദ്രമോദിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണിത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam